അലിയാങ്കുല, നോർത്തേൺ ടെറിട്ടറി
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഗ്രൂട്ട് ഐലന്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് അലിയാങ്കുല.
അലിയാങ്കുല Alyangula നോർത്തേൺ ടെറിട്ടറി | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 13°51′2″S 136°25′12″E / 13.85056°S 136.42000°E | ||||||||
ജനസംഖ്യ | 873 (2016 census)[1] | ||||||||
സ്ഥാപിതം | 1960s | ||||||||
പോസ്റ്റൽകോഡ് | 0885[2] | ||||||||
സമയമേഖല | ACST (UTC+9:30) | ||||||||
സ്ഥാനം | 623 km (387 mi) E of ഡാർവിൻ | ||||||||
Territory electorate(s) | നുലുൻബുയ്[3] | ||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി[4] | ||||||||
| |||||||||
അടിക്കുറിപ്പുകൾ | Location[2] |
ചരിത്രം
തിരുത്തുകഗ്രൂട്ട് ഐലാന്റ് മൈനിംഗ് കമ്പനി (ജെംകോ) 1960-കളുടെ അവസാനത്തിൽ കമ്പനിത്തൊഴിലാളികളുടെ താമസത്തിനായാണ് അലിയാംഗുല സ്ഥാപിച്ചത്.[6] ജെംകോ, അനിന്ദില്യക്വ ലാൻഡ് കൗൺസിൽ, അനിന്ദില്യക്വ ലാൻഡ് ട്രസ്റ്റ് എന്നിവ തമ്മിലുള്ള ഒരു പ്രത്യേക പാട്ടത്തിലാണ് ടൗൺഷിപ്പ് സ്ഥാപിതമായത്.[7] നോർത്തേൺ ടെറിട്ടറിയുടെ വടക്കൻ മേഖലയിലെ അൺഇൻകോർപ്പറേറ്റഡ് പ്രദേശമാണ് അലിയാങ്കുലയുടെ പട്ടണ മേഖല.
ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും
തിരുത്തുക2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടെ 873 പേരുടെ ജനസംഖ്യ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതലും തദ്ദേശീയരല്ലാത്തവരാണ് ഇതിലുള്ളത്. ആദിവാസികൾ ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളും ജനസംഖ്യയുടെ 8.3% മാത്രമാണുള്ളത്.[1] നഗരത്തിൽ ഒരു ഫസ്റ്റ് ക്ലാസ് റിസോർട്ടും രണ്ട് ക്ലബ്ബുകളും ഉൾപ്പെടുന്നു. ഒരു ആർട്സ് സെന്റർ, ഒരു കോഫി ഷോപ്പ്, ഒരു ഗോൾഫ് കോഴ്സും മറ്റ് കായിക സൗകര്യങ്ങളും, ഒരു നീന്തൽക്കുളം, ഒരു പള്ളി, അര ഡസനോളം കടകൾ, ഒരു ബാങ്ക്, ഒരു പോസ്റ്റോഫീസ്, ഒരു ട്രാവൽ ഏജൻസി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ. കൂടാതെ ഒരു വിദ്യാലയം, ശിശു സംരക്ഷണ കേന്ദ്രം, ഒരു പരിശീലന കേന്ദ്രം, ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രം, ഒരു കോടതി, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഖനി സബ്‌സിഡി നൽകുന്ന ഓസ്‌ട്രേലിയയിലെ ഏറ്റവും വിലകുറഞ്ഞ ഇന്ധനവും ഇവിടെ ലഭ്യമാണ്.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 Australian Bureau of Statistics (27 June 2017). "Alyangula (State Suburb)". 2016 Census QuickStats. Retrieved 11 April 2018.
- ↑ 2.0 2.1 "Alyangula Postcode". postcode-finders.com.au. Archived from the original on 2019-04-14. Retrieved 6 May 2019.
- ↑ "Division of Nhulunbuy". Northern Territory Electoral Commission. Archived from the original on 2020-03-20. Retrieved 6 May 2019.
- ↑ "Federal electoral division of Lingiari". Australian Electoral Commission. Retrieved 6 May 2019.
- ↑ 5.0 5.1 5.2 "Monthly climate statistics: Summary statistics GROOTE EYLANDT AIRPORT (nearest weather station)". Commonwealth of Australia , Bureau of Meteorology. Retrieved 6 May 2019.
- ↑ 6.0 6.1 "Groote Eylandt and Bickerton Island Regional Partnership Agreement: Progress Evaluation" (PDF). Department of Social Services. Commonwealth of Australia. May 2012. Archived from the original (PDF) on 2022-01-20. Retrieved 3 May 2015.
- ↑ "Welcome to Groote Eylandt". Anindilyakwa Land Council. Archived from the original on 2015-04-13. Retrieved 1 May 2015.