അൽടൈൻ-എമെൽ ദേശീയോദ്യാനം
(Altyn-Emel National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കസാഖ്സ്ഥാനിലെ ഒരു ദേശീയോദ്യാനമാണ് അൽടൈൻ-എമെൽ ദേശീയോദ്യാനം. 1996ലാണ് ഇത് സ്ഥാപിതമായത്. [1] കാപ്ചഗൈ തടാകത്തിനു സമീപത്തായി ഇലി നദിയ്ക്കും അക്-തൗ പർവ്വതനിരകൾക്കിടയിലായി 4600 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇതിൽ കൂടുതൽ മരുഭൂമിയും പാറകളും ഉൾപ്പെട്ട ഭൂപ്രദേശമാണുള്ളത്. [2]
അൽടൈൻ-എമെൽ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Almaty Region Kazakhstan |
Coordinates | 44°20′0″N 78°26′0″E / 44.33333°N 78.43333°E |
Area | 460 000 hа |
Established | April 10, 1996 |
ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിലൂടെ പ്രശസ്തമായ മണൽക്കൂനയായ സിങ്ങിംഗ് സാന്റ് (1.5 കിലോമീറ്റർ നീളവും 150 മീറ്റർ ഉയരവും)[3], അക്റ്റൗ മലയിടുക്ക്[4], കറ്റുയൗ അഗ്നിപർവ്വതങ്ങൾ [5] എന്നിവയാണ് പ്രാദേശികമായ ആകർഷണങ്ങൾ.
അവലംബം
തിരുത്തുക- ↑ State National Natural Park "Altyn-Emel" UNESCO
- ↑ Altyn-Emel National Park Archived 2009-01-04 at the Wayback Machine. Bird Life International
- ↑ Singing Dune Archived 2007-10-11 at the Wayback Machine. STeK
- ↑ "Разноцветные горы Актау: красочные ландшафты Казахстана". Travel.ru. Retrieved 2015-11-25.
- ↑ "Paleokazakhstan - Катутау". paleokazakhstan.info. Archived from the original on 2014-10-27. Retrieved 2015-11-25.
Altyn-Emel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.