ആൾട്ട്മാൻ മഡോണ

(Altman Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1495-1505 നും ഇടയിൽ ഗ്ലൂ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച 57.2 സെന്റിമീറ്റർ മുതൽ 45.7 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഒരു എണ്ണച്ചായാചിത്രമാണ് ആൾട്ട്മാൻ മഡോണ. ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[1]

The Altman Madonna
കലാകാരൻAndrea Mantegna
വർഷം1495-1505
Mediumglue tempera and gold on canvas
അളവുകൾ57.2 cm × 45.7 cm (22.5 ഇഞ്ച് × 18.0 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York

ക്യാൻവാസുകളുടെ ഉപയോഗവും ട്രിവുൾസിയോ മഡോണ പോലുള്ള ചിത്രവുമായുള്ള സ്റ്റൈലിസ്റ്റിക് സാമ്യതയും ചിത്രകാരന്റെ അവസാന കാലഘട്ടത്തിലെ ചിത്രങ്ങളുമായി സാമ്യത കാണുന്നു. ട്രിവുൾസിയോ മഡോണയെയും മഡോണ ഡെല്ല വിറ്റോറിയയെയും പശ്ചാത്തലത്തിലുള്ള ഫ്രൂട്ട് ഹെഡ്ജ് ഓർമ്മിപ്പിക്കുന്നു. ഹോളി ഫാമിലി വിത് എ ഫീമെയ്ൽ സെയിന്റ് (മ്യൂസിയോ ഡി കാസ്റ്റൽവെച്ചിയോ, വെറോണ) എന്ന ചിത്രവുമായുള്ള സാമ്യം വെനീസിലെ ഓസ്പെഡേൽ ഡെഗ്ലി ഇൻകുരാബിലിയിൽ മാർക്കോ ബോസ്ചിനി ചിത്രീകരിച്ചതായിരിക്കാം ഈ ചിത്രം എന്നും കരുതുന്നു.

1902-ൽ നെപ്പോളിയൻ ശേഖരത്തിൽ നിന്ന് അഗോസ്റ്റോ ഡി അയൂട്ടി ലണ്ടനിലെ ഒരു ഇംഗ്ലീഷ് പുരാണവസ്‌തു സമ്പാദകന് ഈ ചിത്രം വിറ്റു. [2] വിവിധ ഉടമകളിലൂടെ കടന്നുപോയ ശേഷം, 1912-ൽ അമേരിക്കൻ സമാഹർത്താവ് ബെഞ്ചമിൻ ആൾട്ട്മാൻ ഈ ചിത്രം ഏറ്റെടുത്തു. 1913-ൽ ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയത്തിലേക്ക് നൽകി.[3]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 

ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെ, മാന്റെഗ്നയും പല കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. കൂടുതൽ ചക്രവാളത്തെ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. ചിത്രത്തിനോടുള്ള അടിസ്ഥാനപരമായി ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന മുൻനിരയിലുള്ള ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.

  1. (in Italian) Tatjana Pauli, Mantegna, serie Art Book, Leonardo Arte, Milano 2001. ISBN 9788883101878
  2. Catalogue entry
  3. John Pope-Hennessy, The Altman Madonna by Antonio Rossellino, in Metropolitan Museum Journal, vol. 3, Metropolitan Museum of Art, 1970.
"https://ml.wikipedia.org/w/index.php?title=ആൾട്ട്മാൻ_മഡോണ&oldid=3478358" എന്ന താളിൽനിന്ന് ശേഖരിച്ചത്