അണലിവേഗം
(Alstonia venenata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം: അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata).[1]. ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ് വിശ്വാസം. പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത്. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.[2]
അണലിവേഗം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Alstonia |
Species: | A. venenata
|
Binomial name | |
Alstonia venenata |
ഔഷധഗുണങ്ങൾ
തിരുത്തുകപ്രധാനമായും പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു.
പേരുകൾ
തിരുത്തുക- ശാസ്ത്രീയ നാമം - അൽസ്റ്റോണിയ വെനിനേറ്റ
- സംസ്കൃതം - വിഷാഗ്നി,അനാദന, അങ്കോള
- ഇംഗ്ലീഷ് - പോയിസൺ ഡെവിൾ ട്രീ
രസഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുക6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്. പൂക്കൾക്ക് വെളുത്ത നിറമാണുള്ളത്.