അല്ലീൻ
(Allene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കാർബൺ ആറ്റം അതിന്റെ സമീപത്തുള്ള രണ്ട് കാർബൺ കേന്ദ്രങ്ങളുമായി ദ്വിബന്ധനമുള്ള ഒരു സംയുക്തമാണ് അല്ലീൻ. അല്ലീനുകളെ പോളിനുകളായും കുമുലേറ്റീവ് ഡൈയീനുമായി തിരിച്ചിരിക്കുന്നു. അല്ലീൻറെ പേരൻറ് കോംമ്പൗണ്ട് പ്രൊപഡൈയീൻ ആണ്. Allene-type ഘടനയുള്ള സംയുക്തങ്ങളിൽ, മൂന്നു കാർബൺ ആറ്റങ്ങളിൽ കൂടുതൽ ഉള്ള സംയുക്തങ്ങളെ കുമിലീൻ എന്നറിയപ്പെടുന്നു.
സിന്തസിസ്
തിരുത്തുകഅല്ലീനുകൾക്ക് പലപ്പോഴും പ്രത്യേക സിന്തസിസ് ആവശ്യമാണെങ്കിലും മീഥൈൽഅസെറ്റിലോൺ എന്ന സംതുലന മിശ്രിതത്തിൽ നിന്ന് വലിയ അളവിൽ പ്രൊപഡൈയീൻ നിർമ്മിക്കുന്നു.
- H2C=C=CH2 ⇌ CH3C≡CH
MAPP ഗ്യാസ് എന്ന് അറിയപ്പെടുന്ന ഈ മിശ്രിതം വാണിജ്യപരമായി ലഭ്യമാണ്.
അല്ലീൻ രൂപീകരണത്തിന് ആവശ്യമായ ലബോറട്ടറി രീതികൾ ഇവയാണ്:
- സ്കാറ്റെബോൾ പുനഃക്രമീകരണം വഴി ജെമിനൽ ഡൈഹാലോസൈക്ലോപ്രൊപെയ്ൻ, ഓർഗാനോലിഥിയം സംയുക്തങ്ങൾ എന്നിവയിൽ നിന്നും ഉത്പ്പാദിപ്പിക്കുന്നു.
- ചില ടെർമിനൽ ആൽക്കൈനുകളുടെ പ്രവർത്തനഫലമായി ഫോർമാൽഡിഹൈഡ്, കോപ്പർ (I) ബ്രോമൈഡ്, കൂടുതൽ ബേസ് മുതലായവ കൂട്ടിച്ചേർത്തു ഉത്പ്പാദിപ്പിക്കുന്നു.[1] [2]
- ചില ഡൈഹാലൈഡുകളുടെ ഡിഹൈഡ്രോഹോലോജിനേഷനിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ Crabbé, Pierre; Nassim, Bahman; Robert-Lopes, Maria-Teresa, "One-Step Homologation of Acetylenes to Allenes: 4-Hydroxynona-1,2-diene [1,2-Nonadien-4-ol]", Org. Synth., 63: 203, doi:10.15227/orgsyn.063.0203; Coll. Vol., 7: 276
{{citation}}
: Missing or empty|title=
(help) - ↑ Buta-2,3-dien-1-ol Hongwen Luo, Dengke Ma, and Shengming Ma Org. Synth. 2017, 94, 153 doi:10.15227/orgsyn.094.0153
- ↑ Cripps, H. N.; Kiefer, E. F., "Allene", Org. Synth., 42: 12, doi:10.15227/orgsyn.042.0012; Coll. Vol., 5: 22
{{citation}}
: Missing or empty|title=
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "allenes".
- Allene chemistry Kay M. Brummond (Editor) Thematic Series in the open-access Beilstein Journal of Organic Chemistry