ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പൂർ

(All India Institute of Medical Sciences, Raipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ് റായ്പൂർ) ഛത്തീസ്ഗഢ് സംസ്ഥാനത്ത് റായ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജും മെഡിക്കൽ റിസർച്ച് പബ്ലിക് യൂണിവേഴ്സിറ്റിയുമാണ്.[4][5][6] 2012 ൽ സ്ഥാപിതമായ ആറ് എയിംസ് ഹെൽത്ത് കെയറുകളിൽ ഒന്നായ ഇത് പ്രധാൻ മന്ത്രി സ്വസ്ത്യ സുസക്ഷാ യോജന (PMSSY) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പൂർ
अखिल भारतीय आयुर्विज्ञान संस्थान, रायपुर
പ്രമാണം:All India Institute of Medical Sciences, Raipur logo.png
AIIMS Raipur Logo
ലത്തീൻ പേര്AIIMS റായ്പൂർ
ആദർശസൂക്തംArogyam Sukha Sampada
തരംPublic
സ്ഥാപിതം20 June 2012
സാമ്പത്തിക സഹായം11.24 ബില്യൺ (US$180 million) per annum
പ്രസിഡന്റ്George D'souza[1]
ഡീൻDr. S. P. Dhaneria
ഡയറക്ടർDr. Nitin. M. Nagarkar[2]
അദ്ധ്യാപകർ
200+
വിദ്യാർത്ഥികൾ1200+
ബിരുദവിദ്യാർത്ഥികൾ125 per MBBS Batch
150+
മറ്റ് വിദ്യാർത്ഥികൾ
B.Sc Nursing (60 per batch)

B.Sc Operation theatre technology (OTT)

(paramedical)
മേൽവിലാസംG.E.Road, Tatibandh, Raipur, റായ്പൂർ, ചത്തീസ്ഗഢ്, ഇന്ത്യ
21°08′N 81°23′E / 21.14°N 81.38°E / 21.14; 81.38
ക്യാമ്പസ്103.63 ഏക്കർ (0.4 കി.m2)[3]
ഭാഷഇംഗ്ലീഷ്
അഫിലിയേഷനുകൾMinistry of Health and Family Welfare
വെബ്‌സൈറ്റ്www.aiimsraipur.edu.in

ചരിത്രം

തിരുത്തുക

2012 ൽ സ്ഥാപിതമായ ഈ സ്വയംഭരണാധികാര കേന്ദ്ര സർക്കാർ സ്ഥാപനം മധ്യേന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനമായി അതിവേഗം വികസിക്കുകയും രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി പുരോഗതി നേടുകയും ചെയ്യുന്നു. നഗര പ്രാന്തപ്രദേശത്ത് ഏകദേശം 100 ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ സ്ഥാപനത്തിന്റെ മൊത്തം കാമ്പസ്. ഭൂമിശാസ്ത്രപരമായി ഏകദേശം ഇന്ത്യയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇത് പ്രത്യേകിച്ച് കേരളം, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിൽ നിന്നായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നു.

കാമ്പസ്

തിരുത്തുക

റായ്പൂരിലെ തതിബന്ദ് ഗുരുദ്വാരയ്ക്കടുത്തുള്ള ജി.ഇ. റോഡിലാണ് എയിംസ് റായ്പൂർ സ്ഥിതി ചെയ്യുന്നത്. 840 കോടി രൂപ (120 മില്യൺ യു.എസ്. ഡോളർ) മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ടതും 103.63 ഏക്കർ (0.4 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതുമായ എയിംസ് റായ്പൂരിലെ ആശുപത്രിയും കോളേജ് സമുച്ചയവും 63.85 ഏക്കർ (0.3 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായും പാർപ്പിട സമുച്ചയം 39.78 ഏക്കർ ( 0.2 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായും വ്യാപിച്ചുകിടക്കുന്നു.

പ്രധാന നഗരമായ റായ്പൂരിലെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ഛത്തീസ്ഗഢ്, കിഴക്കൻ മഹാരാഷ്ട്രയുടെ ഭാഗങ്ങൾ (വിദർഭ മേഖല), മധ്യപ്രദേശ്, ഒഡീഷ എന്നിവയുൾപ്പെടെ മധ്യേന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും ചികിത്സാപരമായ ആവശ്യങ്ങൾക്ക് ഉത്തരം നൽകുന്നു. സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ നിന്ന് 26 കിലോമീറ്ററും റായ്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10.6 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് (എംസിഎച്ച്) പുറമേ കോളേജ് ഓഫ് നഴ്സിംഗ്, ഡെന്റൽ കോളേജ്, സംസ്ഥാന വൈറോളജി ലാബ് എന്നിവയുൾപ്പെടെ നിരവധി ആശുപത്രികളും സ്ഥാപനങ്ങളും ഇതിന്റെ കാമ്പസിൽ ഉണ്ട്. എയിംസ് ന്യൂഡൽഹിയിയോടൊപ്പം COVID-19 ന്റെ വിജയകരമായ ചികിത്സകളെക്കുറിച്ചും നിയന്ത്രണത്തെക്കുറിച്ചും സാർക്ക് വെബിനാറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2 ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് എയിംസ് റായ്പൂർ.

  1. "Notification of president nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
  2. Jamal Ayub (30 August 2012). "Government appoints directors of AIIMS-like institutes". The Times of India. Archived from the original on 19 October 2013. Retrieved 14 September 2012.
  3. "Built at a cost of Rs840 crore, the Raipur AIIMS is spread over an area of 103.63 acres".
  4. "Aiims Bhopal to start functioning by July–Aug '12". Hindustan Times. 4 May 2012. Archived from the original on 2012-05-04. Retrieved 14 September 2012.
  5. "City doctor to head Raipur AIIMS". Archived from the original on 2013-01-25. Retrieved 1 July 2007.
  6. "Five AIIMS students expelled from hostel after ragging complaint". The Times of India. 30 October 2013. Archived from the original on 3 November 2013.