ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ

(All India Institute of Medical Sciences, Deoghar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ (എയിംസ് ദേവ്ഘർ) ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്ത് ദേവ്ഘർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖാല മെഡിക്കൽ സ്കൂളും ആശുപത്രിയുമാണ്. 2019 ൽ പ്രവർത്തനം ആരംഭിച്ച ആറ് എയിംസുകളിൽ ഒന്നാണിത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ
പ്രമാണം:All India Institute of Medical Sciences, Deoghar Logo.png
ആദർശസൂക്തംआरोग्यम् परमं सुखम् (Sanskrit)
ārogyam Param Sukham (ISO)
തരംപൊതുമേഖല
സ്ഥാപിതം2019
പ്രസിഡന്റ്എൻ.കെ. അറോറ
ഡയറക്ടർSaurabh Varshney
വിദ്യാർത്ഥികൾ50
ബിരുദവിദ്യാർത്ഥികൾ50
സ്ഥലംദേവ്ഘർ, ഝാർഖണ്ഡ് , ഇന്ത്യ
24°26′18″N 86°37′15″E / 24.438364°N 86.620763°E / 24.438364; 86.620763
ക്യാമ്പസ്Rural
വെബ്‌സൈറ്റ്aiimsdeoghar.edu.in

എയിംസ് ദില്ലി പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലൂടെയും സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരിക്കുന്നതിലൂടെയും താങ്ങാനാവുന്നതും വിശ്വസനീയവുമായ തൃതീയ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിനായി 2003 ൽ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കുകയും 2006 മാർച്ചിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്ത പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (PMSSY) സംരംഭത്തിന്റെ ഭാഗമായാണ് എയിംസ് ദേവ്ഘർ സഥാപിക്കപ്പെട്ടത്.[1]

ഝാർഖണ്ഡിൽ ഒരു എയിംസ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം പ്രാദേശിക ഭരണകൂടം 2016 ജൂണിൽ ആദ്യമായി അവതരിപ്പിച്ചു.[2] ഓഗസ്റ്റിൽ, കേന്ദ്രസർക്കാർ ഈ സ്ഥാപനത്തിന് അനുയോജ്യമായ ഇതര സ്ഥലങ്ങൾക്കൂടി പരിഗണിക്കുവാനുള്ള അഭ്യർത്ഥനയ്ക്ക് മറുപടിയായി, റാഞ്ചിയും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൾ അനുയോജ്യമായ ഇടം ദേവ്ഘർ ആണെന്ന് പ്രാദേശിക സർക്കാർ പ്രഖ്യാപിച്ചു. 2017 ഫെബ്രുവരി 1 ന്, 2017–2018 ലെ തന്റെ ബജറ്റ് അവതരണത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഝാർഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കാനുള്ള ഉദ്ദേശ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3]

PMSSY യുടെ[4] "ഫെയ്സ് -VI" എന്ന് സൂചിപ്പിക്കപ്പെട്ട ഇതിന്റെ വിശദമായ ഒരു പ്രോജക്റ്റ് റിപ്പോർട്ട് ജൂലൈ[5] മാസത്തിൽ തയ്യാറാക്കുകയും ദേവ്ഘറിലെ സ്ഥലം ഡിസംബറിൽ അന്തിമമായി തീരുമാനിക്കുകയും ചെയ്തു.[6] എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ 236.92 ഏക്കർ (95.88 ഹെക്ടർ) സ്ഥലം 2018 ഏപ്രിലിൽ പ്രാദേശിക സർക്കാർ കൈമാറുകയും[7] ഒടുവിൽ 2018 മെയ് മാസത്തിൽ കേന്ദ്ര മന്ത്രിസഭ 1,103 കോടി രൂപയുടെ (150 മില്യൺ യുഎസ് ഡോളർ) ബജറ്റിൽ എയിംസിന് അംഗീകാരം നൽകുകയും ചെയ്തു.[8] ആ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപനത്തിന് തറക്കല്ലിട്ടു.[9] ഇൻസ്റ്റിറ്റ്യൂട്ട് പണിയുന്നതിനായി 9.02 ബില്യൺ രൂപ (130 മില്യൺ യുഎസ് ഡോളർ) കരാർ ഒക്ടോബറിൽ NBCC ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി.[10]

കാമ്പസ് തിരുത്തുക

2019 ഡിസംബർ മാസത്തിൽ നിർമ്മാണം ആരംഭിച്ച സ്ഥിരം കാമ്പസിന്റെ നിർമ്മാണം 12 ശതമാനത്തോളം പൂർത്തിയായതായി PMSSY റിപ്പോർട്ട് ചെയ്തു.[11] കാമ്പസ് 2022 ഫെബ്രുവരിയിൽ പൂർണ്ണമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.[12] താൽക്കാലികമായി, ഇൻസ്റ്റിറ്റ്യൂട്ട് ദേവ്ഘറിലെ പഞ്ചായത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിടിഐ) കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്റ്റലുകളും ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു.[13]

അവലംബം തിരുത്തുക

  1. "History About PMSSY". pmssy-mohfw.nic.in. PMSSY. Archived from the original on 14 February 2019. Retrieved 4 December 2019.
  2. Porecha, Maitri (17 December 2016). "Govt lackadaisical in establishing AIIMS: Report". DNA India (in ഇംഗ്ലീഷ്). Retrieved 4 December 2019.
  3. "New AIIMS for Jharkhand and Gujarat: Arun Jaitley". The Times of India. Indo-Asian News Service. 1 February 2017. Retrieved 4 August 2017.
  4. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. Retrieved 2 December 2019.
  5. "Detailed project report for Jharkhand AIIMS prepared". The Financial Express. 3 July 2017. Retrieved 4 December 2019.
  6. "Guj govt has offered four sites for new AIIMS: Centre". The New Indian Express. 19 December 2017. Retrieved 4 December 2019.
  7. Ray, Dhritiman (19 April 2018). "AIIMS: Jharkhand govt hands over 236.92 acre land to Center for building AIIMS in Deoghar | Ranchi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 4 December 2019.
  8. Market (16 May 2018). "Cabinet approves setting up of a new AIIMS in Deoghar, Jharkhand". Business Standard India. Retrieved 4 December 2019.
  9. "PM thanks land of kala heera". www.telegraphindia.com (in ഇംഗ്ലീഷ്). 26 May 2018. Retrieved 4 December 2019.
  10. "NBCC bags Rs 9.02-billion contract to build AIIMS in Jharkhand's Deoghar". Business Standard India. 25 October 2018. Retrieved 4 December 2019.
  11. "Establishment and Upgradation of Hospitals under PMSSY". pib.gov.in (Press release). Press Information Bureau. 3 December 2019. Retrieved 4 December 2019.
  12. Kumar, Dhirendra (29 November 2019). "All 22 new AIIMS to be functional by 2025: Govt". www.millenniumpost.in (in ഇംഗ്ലീഷ്). Retrieved 6 December 2019.
  13. Kumar, Satyajit (17 September 2019). "झारखंड: शुरू हुआ देवघर AIIMS का पहला शैक्षणिक सत्र" [Jharkhand: First academic session of Deoghar AIIMS begins]. Aaj Tak (in ഹിന്ദി). Archived from the original on 4 December 2019. Retrieved 4 December 2019.