മാർഗരറ്റ് മക്കെല്ലർ
മാർഗരറ്റ് മക്കെല്ലർ (ജീവിതകാലം: 23 ഒക്ടോബർ 1861 - 24 ഓഗസ്റ്റ് 1941) സ്കോട്ടിഷ് വംശജയായ ഒരു കനേഡിയൻ മെഡിക്കൽ മിഷനറിയായിരുന്നു. ഇന്ത്യയിലെ നീമച്ചിലെ ആദ്യത്തെ വൈദ്യശാസ്ത്ര മിഷനറിയായിരുന്ന അവർ, അവിടെ ഒരു ആശുപത്രി സ്ഥാപിച്ചു. കാൽഗറിയിലെ നോക്സ് ചർച്ച് മിഷനറി സൊസൈറ്റിയുടെ സ്ഥാപക കൂടിയാണ് അവർ.[1] ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ പേരിൽ ജോർജ്ജ് അഞ്ചാമൻ രാജാവ് അവളെ കീർത്തി മുദ്ര നൽകി ആദരിച്ചിരുന്നു.[2]
ആദ്യകാലവും വിദ്യാഭ്യാസവും
തിരുത്തുകമാർഗരറ്റ് മക്കെല്ലർ 1861 ഒക്ടോബർ 23 ന് സ്കോട്ട്ലൻഡിലെ മൾ ഐലിലാണ് ജനിച്ചത്. ഒണ്ടാറിയോയിലെ പോർട്ട് എൽജിനിലെ ക്യാപ്റ്റൻ പീറ്റർ മക്കെല്ലറുടെ മകളായിരുന്നു അവർ. ബാല്യകാലത്താണ് അവൾ കാനഡയിൽ എത്തിയത്.[3]
മാർഗരറ്റ് മക്കെല്ലർ പൊതുവിദ്യാലയങ്ങളിലും ഇംഗർസോൾ ഹൈസ്കൂളിലും പഠനം നടത്തി. 1890-ൽ ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഡി നേടി. വുമൺസ് മെഡിക്കൽ കോളേജിൽ (ഇപ്പോൾ വിമൻസ് കോളേജ് ഹോസ്പിറ്റൽ) വിദ്യാഭ്യാസം തുടർന്ന അവർ എഡിൻബർഗ്, ലണ്ടൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ബിരുദാനന്തര ബിരുദം നേടി.[3]
കരിയർ
തിരുത്തുക1890-ൽ ഒണ്ടാറിയോയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ അംഗത്വം നേടിയ മക്കെല്ലർ, ആ വർഷം, കാനഡയിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ മെഡിക്കൽ മിഷനറിയായി മധ്യേന്ത്യയിലേക്ക് പോയി നീമച്ചിൽ ആദ്യത്തെ മെഡിക്കൽ മിഷനറിയായി സേവനമനുഷ്ടിച്ചു. അവിടെ അവർ സ്ഥാപിച്ച ആശുപത്രി ആ പ്രദേശത്തിന് ഏറെ പ്രയോജനപ്പെട്ട ഒന്നായിരുന്നു. അന്നത്തെ പട്ടിണി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവൾ സജീവമായി പങ്കെടുത്തിരുന്നു.
അവലംബം
തിരുത്തുക- ↑ "Founder of Knox Church Missionary Society Visits City". Newspapers.com. Calgary: Calgary Herald. 8 April 1921. p. 20. Retrieved 16 November 2018.
- ↑ "Dr. McKellar's Talk". Newspapers.com. Vancouver: Vancouver Daily World. 23 April 1921. p. 17. Retrieved 16 November 2018.
- ↑ 3.0 3.1 Leonard 1914, p. 524.