ആലീസ് കൂപ്പർ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്
(Alice Cooper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ഗായകനും, ഗാനരചയിതാവും, നടനുമാണ് ആലീസ് കൂപ്പർ (ജനനം വിൻസെന്റ് ഡാമൺ ഫർണിയർ; ഫെബ്രുവരി 4, 1948).[1] 50 വർഷത്തിലധികമായി സംഗീത രംഗത്തുള്ള ഇദ്ദേഹത്തിന്റെ രസകരമായ ശബ്ദം അതുപോലെ ഗില്ലറ്റിനുകൾ, ഇലക്ട്രിക് കസേരകൾ, വ്യാജ രക്തം, മാരകമായ പാമ്പുകൾ, കുഞ്ഞു പാവകൾ, ഡ്യുവലിംഗ് വാളുകൾ എന്നിവ ഉപയോഗിച്ചിട്ടു കൊണ്ടുള്ള സ്റ്റേജ് ഷോകളും , കൂപ്പറിനെ " ഷോക്ക് റോക്കിന്റെ ഗോഡ്ഫാദർ" അല്ലെങ്കിൽ "ഷോക്ക് റോക്കിന്റെ പിതാവ്" എന്ന പേരിൽ അറിയപ്പെടാൻ കാരണമായി. ഹൊറർ സിനിമകൾ, വാഡെവിൽ, ഗാരേജ് റോക്ക് എന്നിവയിൽ നിന്ന് ആളുകളെ ഞെട്ടിക്കുന്നതിനായി ഭീമാകാരവും നാടകീയവുമായ ഒരു റോക്ക് ബ്രാൻഡിന് കൂപ്പർ രൂപകൽപ്പന ചെയ്തു.[2]

ആലീസ് കൂപ്പർ
കൂപ്പർ 2017 ൽ
കൂപ്പർ 2017 ൽ
പശ്ചാത്തല വിവരങ്ങൾ
ജനനം (1948-02-04) ഫെബ്രുവരി 4, 1948  (76 വയസ്സ്)
ഡിട്രോയിറ്റ്, മിഷിഗൺ, യു.എസ്.
ഉത്ഭവംഫീനിക്സ്, അരിസോണ, യു.എസ്.
തൊഴിൽ(കൾ)
  • ഗായകൻ
  • ഗാനരചയിതാവ്
  • നടൻ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1964–സജീവം
ലേബലുകൾ
വെബ്സൈറ്റ്alicecooper.com

അരിസോണയിലെ ഫീനിക്സിൽ നിന്നുള്ള ഇദ്ദേഹം 1960 കളുടെ അവസാനത്തിൽ മിഷിഗനിലെ ഡെട്രോയിറ്റിലേക്ക് താമസം മാറിയതിനുശേഷമാണ് ഫർണിയർ എന്ന തന്റെ പേരു മാറ്റി താൻ പാടുകയും, ഹാർമോണിക്ക വായിക്കുകയും ചെയ്തിരുന്ന ഒരു സംഗീത ബാൻഡായിരുന്ന "ആലീസ് കൂപ്പർ" എന്ന പേര് തന്റെ പേരായി സ്വീകരിച്ചിരുന്നത്. ലീഡ് ഗിറ്റാറിൽ ഗ്ലെൻ ബക്സ്റ്റൺ, റിഥം ഗിറ്റാറിൽ മൈക്കൽ ബ്രൂസ്, ബാസ് ഗിറ്റാറിൽ ഡെന്നിസ് ഡൺവേ , ഡ്രംസിൽ നീൽ സ്മിത്ത് എന്നിവരായിരുന്നു ആലീസ് കൂപ്പർ സംഗീത സംഘത്തിലെ അംഗങ്ങൾ. ആലീസ് കൂപ്പർ ബാൻഡ് തങ്ങളുടെ ആദ്യ ആൽബം 1969 ലാണ് പുറത്തിറക്കിയിരുന്നത്. 1971 ലെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ ലവ് ഇറ്റ് ടു ഡെത്തിൽ നിന്നുള്ള " ഐ ആം എയിറ്റീൻ " എന്ന ഹിറ്റ് ഗാനത്തിലൂടെ സംഗീത സംഘം അന്താരാഷ്ട്ര സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു. 1973 ൽ ആറാമത്തെ സ്റ്റുഡിയോ ആൽബമായ ബില്യൺ ഡോളർ ബേബീസ് ഈ സംഗീത സംഘത്തെ വാണിജ്യപരമായി വളരെ ഉന്നതിയിലെത്തിച്ചു.[3] 2011 ൽ യഥാർത്ഥ ആലീസ് കൂപ്പർ സംഗീത സംഘത്തെ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[4]

1970 ൽ തന്റെ ഫർണിയർ എന്ന പേര് മാറ്റി ബാൻഡിന്റെ പേര് സ്വീകരിച്ച ഇദ്ദേഹം 1975-ൽ ഏകാംഗ കലാകാരനായി തന്റെ ആദ്യ ആൽബം വെൽക്കം റ്റു മയ് നൈറ്റ്മേർ എന്ന ആൽബം പുറത്തിറക്കി. തന്റെ ഡെട്രോയിറ്റ് റോക്ക് വേരുകൾ വികസിപ്പിച്ചെടുത്ത കൂപ്പർ ആർട്ട് റോക്ക്, ഹാർഡ് റോക്ക്, ഹെവി മെറ്റൽ, ന്യൂ വേവ്,[5] ഗ്ലാം മെറ്റൽ,[6] [7], ഇൻഡസ്ട്രിയൽ റോക്ക് എന്നിവയുൾപ്പെടെ നിരവധി സംഗീത ശൈലികൾ പരീക്ഷിച്ചിട്ടുണ്ട്.

സ്റ്റേജിനു പുറത്തെ തന്റെ തമാശ നിറഞ്ഞ വ്യക്തിത്വത്തിനു പേരുകേട്ട ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹെവി മെറ്റൽ എന്റർടെയ്‌നർ എന്നാണ് ദി റോളിംഗ് സ്റ്റോൺ ആൽബം ഗൈഡ് വിശേഷിപ്പിട്ടുള്ളത്.[8] ഹെവി മെറ്റൽ സംഗീത ശൈലിയുടെ ശബ്ദവും രൂപവും രൂപപ്പെടുത്താൻ വലിയ പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം. റോക്ക് ആൻഡ് റോളിനായി പേടിപ്പെടുത്തുന്ന ഇമേജറി ആദ്യമായി അവതരിപ്പിച്ച കലാകാരനാണ്. ഇദ്ദേഹത്തിന്റെ സ്റ്റേജ്ക്രാഫ്റ്റും ഷോമാൻ‌ഷിപ്പും റോക്ക് ആൻഡ്‌ റോൾ സംഗീത വിഭാഗത്തെ വളരെയധികം മാറ്റങ്ങൾക്കു വിധേയമാക്കിയിട്ടുണ്ട്". സംഗീതത്തിനു പുറമെ, കൂപ്പർ ഒരു ചലച്ചിത്ര നടനും, ഗോൾഫിംഗ് സെലിബ്രിറ്റിയും, റെസ്റ്റോറേറ്ററുമാണ്. 2004 മുതൽ റേഡിയോ ഡിജെ ആയും ശ്രദ്ധേയനായിട്ടുള്ള ഇദ്ദേഹത്തിന്റെ, ക്ലാസിക് റോക്ക് ഷോ നൈറ്റ്സ് വിത്ത് ആലീസ് കൂപ്പർ വളരെ ജനപ്രിയമാണ്.

ആദ്യകാലജീവിതം

തിരുത്തുക

ഈതർ മൊറോണി ഫർണിയർ (1924-1987), ഭാര്യ എല്ല മേ, നീ മക്കാർട്ട് (ജനനം 1925) എന്നിവരുടെ മകനായി മിഷിഗനിലെ ഡെട്രോയിറ്റിലാണ് കൂപ്പർ ജനിച്ചത്. പെൻസിൽവേനിയയിലെ മോണോംഗഹേല ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലെ (ബിക്കർടോണൈറ്റ്) സുവിശേഷകനായിരുന്നു പിതാവ്.[9]

  1. "Alice Cooper Biography". NME. Archived from the original on December 5, 2008. Retrieved January 18, 2009.
  2. Erlewine, Stephen Thomas. "All Music: Alice Cooper". Allmusic. Archived from the original on November 10, 2010. Retrieved December 23, 2010.
  3. Konow, David (2002). Bang Your Head: The Rise and Fall of Heavy Metal. p. 41. ISBN 0-609-80732-3.
  4. "Rock Hall makes it official: Alice Cooper, Neil Diamond among new class". SoundSpike. December 15, 2010. Archived from the original on 2010-12-18. Retrieved December 17, 2010.
  5. Brackett, Nathan; Hoard, Christian (2004). The New Rolling Stone Album Guide (4th ed.). Fireside. p. 12. ISBN 0-394-72107-1.
  6. Popoff, Martin (2014). The Big Book of Hair Metal: The Illustrated Oral History of Heavy Metal's Debauched Decade. Voyageur Press. pp. 11, 171. ISBN 978-0-76034-546-7.
  7. McPadden, Mike (September 23, 2015). "The Hair Metal 100: Ranking the '80s Greatest Glam Bands, Part 3". VH1 Viacom. Retrieved October 9, 2016.
  8. The New Rolling Stone Album Guide. Fireside. ISBN 0-7432-0169-8.
  9. "The Preacher's Son Who Became Alice Cooper". People. April 1, 1974. Retrieved November 24, 2010.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആലീസ്_കൂപ്പർ&oldid=4098848" എന്ന താളിൽനിന്ന് ശേഖരിച്ചത്