അലി രാജ

(Ali Raja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂരിലെ മുസ്‌ലിം രാജാവായിരുന്നു അലി രാജ. ഡച്ചുകാരിൽനിന്നും 1663ൽ വാങ്ങിയ അദ്ദേഹത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം.കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിലാണ് അലി രാജ ഉൾപ്പെടുന്നത്. അറക്കൽ രാജവംശത്തിൽ അധികാരം കൈമാറിയിരുന്നത് ആൺ പെൺ ലിംഗ വ്യത്യാസമില്ലാതെ ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തിക്കായിരുന്നു. അറക്കൽ രാജവംശത്തിലെ ഭരണാധികാരി പുരുഷനാണെങ്കിൽ അലി രാജ എന്നും സ്ത്രീ ആണെങ്കിൽ അറക്കൽ ബീവി എന്നുമാണ് അറിയപ്പെട്ടിരുന്നത്.

അറക്കൽ രാജവംശം

തിരുത്തുക
 
അറക്കൽ മ്യൂസിയം

പ്രധാന ഭരണാധികാരികൾ

തിരുത്തുക
  • അലി രാജാ അലി (1545–1591)
  • അലി രാജാ അബൂബക്കർ I (1591–1607)
  • അലി രാജാ അബൂബക്കർII (1607–1610)
  • അലി രാജാ മുഹമ്മദ് അലി I (1610–1647)
  • അലി രാജാ മുഹമ്മദ് അലി II (1647–1655)
  • അലി രാജാ കമാൽ (1655–1656)
  • അലി രാജാ മുഹമ്മദ് അലി III (1656–1691)
  • അലി രാജാ അലി II (1691–1704)
  • അലി രാജാ കുഞ്ഞി ഹംസ I (1704–1720)
  • അലി രാജാ മുഹമ്മദ് അലി IV (1720–1728)
  • അലി രാജാ ബീവി ഹറാബിച്ചി കടവുബെ (1728–1732)
  • അലി രാജാ ബീവി ജുനുമാബെ I (1732–1745)
  • അലി രാജാ കുഞ്ഞി ഹംസ II (1745–1777)
  • അലി രാജാ ബീവി ജുനുമാബെ II (1777–1819)
 
അറക്കൽ പള്ളി.

അറക്കൽ രാജവംശത്തിലെ സാരഥികൾ 1819 മുതൽ

തിരുത്തുക
  • അലി രാജാ ബീവി മറിയംബീ (1819–1838)
  • അലി രാജാ ബീവി ഹയഷാംബി (1838–1852)
  • അലി രാജാ അബ്ദുൽ റഹ്മാൻ I (1852–1870)
  • അലി രാജാ മൂസാ അലി (1870–1899)
  • അലി രാജാ മുഹമ്മദ് അലി V (1899–1907)
  • അലി രാജാ ബീവി ഇമ്പിച്ചി (1907–1911)
  • അലി രാജാ അഹമ്മദ് അലി (1911–1921)
  • അലി രാജാ ബീവി ആയിഷ (1921–1931)
  • അലി രാജാ അബ്ദുൽ റഹ്മാൻ II (1931–1946)
  • അലി രാജാ ബീവി അറക്കൽ മറിയുമ്മ (1946–1947)
  • അലി രാജാ സുൽത്താൻ ഹംസ (1947-?)
  • അലി രാജാ സുൽത്താനാ ആയിഷ (?-2006)
  • അലി രാജാ സുൽത്താനാ സൈനബാ ആയിഷാ ബീവി (2006–present)
  1. A. Sreedhara Menon (1967). A Survey of Kerala History. Sahitya Pravarthaka Co-operative Society. p. 204.
  2. N. S. Mannadiar (1977). Lakshadweep. Administration of the Union Territory of Lakshadweep. p. 52.
  3. Ke. Si. Māmmanmāppiḷa (1980). Reminiscences. Malayala Manorama Pub. House. p. 75.
"https://ml.wikipedia.org/w/index.php?title=അലി_രാജ&oldid=3543405" എന്ന താളിൽനിന്ന് ശേഖരിച്ചത്