അലക്സിസ് ഡെ ടോക്വിൽ

(Alexis de Tocqueville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധനായ ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും രാഷ്ട്ര മീമാംസകനുമായിരുന്നു അലക്സിസ് ഡെ ടോക്വിൽ.[1] അമേരിക്കൻ ജനാധിപത്യത്തെക്കുറിച്ചും ഫ്രഞ്ചുവിപ്ളവത്തെക്കുറിച്ചും ആധികാരിക ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അലക്സിസ് ഡെ ടോക്വിൽ
ജനനം(1805-07-29)29 ജൂലൈ 1805
പാരീസ്, ഫ്രാൻസ്
മരണം16 ഏപ്രിൽ 1859(1859-04-16) (പ്രായം 53)
കാൻ, ഫ്രാൻസ്
കാലഘട്ടം19-ാം നൂറ്റാണ്ടു്
പ്രദേശംപാശ്ചാത്യ തത്ത്വശാത്രം
മതംക്രിസ്തുമതം
ചിന്താധാരഉദാരത
പ്രധാന താത്പര്യങ്ങൾചരിത്രം, രാഷ്ട്രമീമാംസ
ശ്രദ്ധേയമായ ആശയങ്ങൾVoluntary association, Social State, Semblables

ജീവിതരേഖതിരുത്തുക

1805 ജൂലൈ 29നു് ഫ്രാൻസിലെ പാരീസിനടുത്തുള്ള വെർനിയൂലിൽ ഒരു നോർമൻ കുടുംബത്തിലാണു് അലക്സിസ് ഡെ ടോക്വിൽജനിച്ചതു്.[2]

 
'ഡെമോക്രസി ഇൻ അമേരിക്ക' എന്ന കൃതിയുടെ കൈയ്യെഴുത്തുപ്രതിയുടെ ഒരു താൾ

പാരിസിൽ നിയമപഠനം പൂർത്തിയാക്കിയ ഇദ്ദേഹം ജഡ്ജിയായി നിയമിതനായി. ന്യായാധിപനായി ജോലി ചെയ്യുമ്പോൾ 1831ൽ അമേരിക്കൻ ശിക്ഷാസമ്പ്രദായത്തെപ്പറ്റി പഠിക്കാനായി അലക്സിസ് അമേരിക്ക സന്ദർശിച്ചു. ഈ സന്ദർശനവേളയിൽ അമേരിക്കയിലെ രാഷ്ട്രീയ പരിതഃസ്ഥിതിയെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. ഒരു വർഷത്തിനുശേഷം മടങ്ങിയെത്തിയ ടോക്വിൽ തന്റെ അമേരിക്കൻ പഠനങ്ങളെ ആധാരമാക്കി 'ഡെമോക്രസി ഇൻ അമേരിക്ക' (De la de'mocratic en Amerique) എന്ന 4 വാല്യങ്ങളുള്ള ഗ്രന്ഥം രചിക്കുകയും 1835ൽ അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[2]

മൊണ്ടെസ്ക്യൂവിനു (1689-1755) ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ ചിന്തകനെന്ന ഖ്യാതി ഈ ഗ്രന്ഥത്തിലൂടെ നേടിയെടുക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു.

1839ൽ അലക്സിസ് ഡെ ടോക്വിൽ ചേംബർ ഒഫ് ഡെപ്യൂട്ടീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1848ൽ ഫ്രാൻസിൽ നടന്ന വിപ്ലവത്തിൽ സോഷ്യലിസ്റ്റുകളുടെ വലിയ വിമർശകനായിരുന്നു ടോക്വിൽ.

1849ൽ അലക്സിസ് നാഷണൽ അസംബ്ലിയുടെ വൈസ് പ്രസിഡന്റു പദവിയിലെത്തി. അക്കാലത്തു് ഫ്രാൻസിലെ രണ്ടാം റിപ്പബ്ലിക്കിൽ വിദേശകാര്യമന്ത്രിപദവിയിലും അദ്ദേഹം പ്രവർത്തിച്ചു.


കൃതികൾതിരുത്തുക

  • ഡെമോക്രസി ഇൻ അമേരിക്ക (De la de'mocratic en Amerique) - നാലുഭാഗങ്ങൾ
  • ദി ഓൾഡ് റെജൈം ആൻഡ് ദ് റവല്യൂഷൻ (L'Ancien Regime et la re'volution)
  • റികളക്ഷൻസ്

അവലംബംതിരുത്തുക

  1. Alexis de Tocqueville - www.goodreads.com
  2. 2.0 2.1 Chisholm, Hugh, ed. (1911). "Tocqueville, Alexis Henri Charles Maurice Clerel, Comte de" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
"https://ml.wikipedia.org/w/index.php?title=അലക്സിസ്_ഡെ_ടോക്വിൽ&oldid=2784328" എന്ന താളിൽനിന്ന് ശേഖരിച്ചത്