അലെജാന്ദ്രോ ഡി ഹംബോൾട്റ്റ് ദേശീയോദ്യാനം
അലെജാന്ദ്രോ ഡി ഹംബോൾട്റ്റ ദേശീയോദ്യാനം,(സ്പാനിഷ്: Parque Nacional Alejandro de Humboldt) ക്യൂബൻ പ്രവിശ്യകളായ ഹോൾഗ്വിൻ, ഗ്വാണ്ടനാമോ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1800 ലും 1801 ലും ഈ ദ്വീപ് സന്ദർശിച്ചിരുന്ന ജർമ്മൻ ശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ വോൺ ഹംബോൾട്റ്റിനെ അനുസ്മരിച്ചാണ് ഈ ദ്വീപ് ഈ പേരു നൽകിയിരിക്കുന്നത്. ഈ ദേശീയോദ്യാനത്തിൻറെ വലിപ്പം, ഉയരം, സങ്കീർണ്ണമായ ലിത്തോളജി, ഭൂതല വൈവിധ്യം, വംശനാശം, ഇവിടെ മാത്രം കണ്ടുവരുന്ന സസ്യജന്തു ജാല സമ്പത്ത് എന്നിവയുടെ പേരിൽ 2001 ൽ യുനെസ്കോ ഈ ഉദ്യാനത്തെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.
Alejandro de Humboldt National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Cuba |
Nearest city | Guantánamo |
Coordinates | 20°27′N 75°00′W / 20.450°N 75.000°W |
Area | 711.38 കി.m2 (274.67 ച മൈ)[1] |
Type | Natural |
Criteria | ix, x |
Designated | 2001 (25th session) |
Reference no. | 839 |
State Party | Cuba |
Region | Latin America and the Caribbean |
പാർക്കിലെ കൊടുമുടികളിൽ നിന്ന് ഒഴുകിയെത്തുന്ന ഏതാനും നദികൾ കരീബിയൻ ദ്വീപിലെ ഏറ്റവും വലിയവയാണ്. ക്യൂബിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശമാണ് ഈ ഉദ്യാനം.[2] ഇത് ഈ മേഖലയിൽ ഉയർന്ന ജൈവ വൈവിധ്യം ഉണ്ടാക്കുന്നു. 711.38 കി.m2 (274.67 ച മൈ)[1] വിസ്തീർണ്ണമാണ് ഉദ്യാനത്തിനുള്ളത്. ഇതിൽ 685.72 കി.m2 (264.76 ച മൈ) കരപ്രദേശവും 22.63 കി.m2 (8.74 ച മൈ) ഭാഗം സമുദ്രപ്രദേശവുമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,168 മീറ്റർ (3,832 അടി) വരെയാണ് എൽ ടോൾഡോ കൊടുമുടിവരെയുള്ള ഉയരം. ക്യൂബയിൽ മാത്രം സാധാരണ കണ്ടുവരുന്ന 28 സസ്യങ്ങളിൽ 16 ഉം ഈ ഉദ്യാനത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ Dracaena cubensis, Podocarpus ekman തുടങ്ങിയവ ഉൾപ്പെടുന്നു. വിവിധയിനം തത്തകൾ, പല്ലിവർഗ്ഗങ്ങൾ, ഹമ്മിങ്ബേർഡുകൾ, വംശനാശ ഭീഷണി നേരിടുന്ന ക്യൂബൻ സൊലനോഡോൺ (ഇവിടെ മാത്രം കാണപ്പെടുന്നത്), ഹുതിയ (ഒരു തരം എലി), ഒച്ചുകൾ തുടങ്ങിയവ ജീവികളെ സാധാരണയായി ഈ ഉദ്യാനത്തിൽ കാണാവുന്നതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 National Protected Areas System of Cuba (2005). "Protected Areas". Retrieved 2009-07-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Radio Habana. "Parque Nacional Alejandro de Humboldt" (in സ്‌പാനിഷ്). Archived from the original on 2007-10-05. Retrieved 2007-10-10.