അഗാട്ടു

(Agattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അല്യൂഷ്യൻ ദ്വീപുകളുടെ പടിഞ്ഞാറെ അറ്റത്തുള്ള നിയർ ദ്വീപുകളുടെ ഭാഗമായ, അലാസ്കയിലെ ഒരു ദ്വീപാണ് അഗാട്ടു (Aleut: Angatux̂;[1] Russian: Агатту) 85.558 ചതുരശ്ര മൈൽ (221.59 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള അഗാട്ടു, അലൂഷ്യനിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നാണ്. നിയർ ദ്വീപുകളിൽ അട്ടു ദ്വീപ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ദ്വീപാണ് ഇത്. അഗ്നിപർവ്വതജന്യമായി ഈ ദ്വീപിന്റെ ഗണ്യമായ ഭാഗം പർവതപ്രദേശമാണ്. വൃക്ഷങ്ങളില്ലാത്തതും തുന്ദ്ര സമാനമായ ഭൂപ്രദേശവുമുള്ള ഇത് സമുദ്രനിരപ്പിൽ നിന്ന് 2,073 അടി (632 മീറ്റർ) ഉയരത്തിൽവരെ എത്തുന്നു. ദ്വീപിന്റെ നീളം 12.2 മൈലും (19.7 കിലോമീറ്റർ), വീതി 19 മൈലുമാണ് (30 കിലോമീറ്റർ).

അഗാട്ടു 2018 ലെ ചിത്രം.
  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=അഗാട്ടു&oldid=3930947" എന്ന താളിൽനിന്ന് ശേഖരിച്ചത്