എയറോസോൾ

(Aerosol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഖര -ദ്രാവക പദാർത്ഥകണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ദ്രാവകശകലങ്ങളിലോ ഈർപ്പത്തിലോ പറ്റിപ്പിടിച്ച് ഉണ്ടാകുന്നതാണ് എയറോസോൾ. പൊടിപടലങ്ങൾ, പരാഗങ്ങൾ എന്നിവ സ്വാഭാവിക എയറോസോളുകളാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കണികകളെ, ഖര-ദ്രാവക ഭേദമില്ലാതെ സസ്പെൻഷനുകളായി പരിഗണിച്ച് പോരുന്നു.

Mist and clouds are aerosols.

പേരിനു പിന്നിൽ

തിരുത്തുക

സസ്പെൻഷനുകളെ ലായനികളിൽ നിന്നും വേർതിരിക്കുന്ന സാങ്കേതിക പദമായ സോൾ(sol) എന്ന പദത്തിൽ നിന്നാണ് എയറോസോൾ എന്ന വാക്ക് രൂപം കൊണ്ടിരിക്കുന്നത്. നിത്യോപയോഗ വസ്തുവായ എയറോസോൾ സ്പ്രേ എന്ന അർത്ഥത്തിലാണ് ഈ പദം പൊതുവെ ഉപയോഗിച്ചു പോരുന്നത്.

അന്തരീക്ഷത്തിൽ

തിരുത്തുക

ഇന്ധനപ്പുകയിൽ നിന്നും രൂപം കൊള്ളുന്ന സൾഫേറ്റ് എയറോസോളുകൾ അന്തരീക്ഷതാപനില കുറയാൻ കാരണമാവുന്നതായും ആഗോളതാപനത്തിന് വിപരീതമായി താപസന്തുലനത്തിന് സഹായകമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. [1] ഇവ ഗ്രീൻഹൗസ് വാതകങ്ങളായ കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല അന്തരീക്ഷ പഠനങ്ങളിലും ഇതുൾപ്പെടുത്തിയിരിക്കുന്നു.[2] ഭൂമിയുടെ ആവാസവ്യവസ്ഥയിലെ കാർബണിന്റെ അടിഞ്ഞുകൂടൽ എയറോസോൾ മുഖാന്തരം പ്രകാശരശ്മികൾ ചിതറുന്നത് കാരണമാകുന്നു എന്ന് അടുത്തകാല ഗവേഷണങ്ങൾ പറയുന്നു.[3]

ഇന്ത്യയുടെ അന്തരീക്ഷത്തിൽ

തിരുത്തുക

ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കഴിഞ്ഞ അമ്പതു വർഷങ്ങളായി എയറോസോൾ മൂലം മൺസൂൺ കാലവർഷത്തിൽ സാരമായ കുറവ് സംഭവിച്ചു. [4]

  1. Climate Change 2001 Archived 2007-02-03 at the Wayback Machine.United Nations Environmental Program Intergovernmental Panel on Climate Change
  2. Romanou, Anastasia; others, B.; Schmidt, G. A.; Rossow, W. B.; Ruedy, R. A.; Zhang, Y. (2007). "20th century changes in surface solar irradiance in simulations and observations" (PDF). Geophysical Research Letters. 34 (5): L05713. Bibcode:2007GeoRL..3405713R. doi:10.1029/2006GL028356. Archived from the original (PDF) on 2011-10-22. Retrieved 2012-02-17.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-10. Retrieved 2012-02-17.
  4. ഓൺലൈൻ ജേർണലായ സയൻസ് Science പ്രസിദ്ധീകരിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എയറോസോൾ&oldid=3802108" എന്ന താളിൽനിന്ന് ശേഖരിച്ചത്