അഡ്വാൻസ്ഡ് മെറ്റീരിയൽസ് അൻഡ് പ്രോസസ്സസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഭോപാൽ
(Advanced Materials and Processes Research Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
23°12′30″N 77°26′49″E / 23.2082973°N 77.4470258°E റീജിയണൽ റിസർച്ച് ലാബറട്ടറി എന്ന പേരിൽ സി. എസ്. ഐ. ആറിൻറെ ഘടകമായി 1981- ൽ രൂപം കൊണ്ട അഡ്വാൻസ്ഡ് മെറ്റീരിയൽസ് അൻഡ് പ്രോസസ്സസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് [1] ആദ്യം ദൽഹിയിൽ പ്രവർത്തനമാരംഭിച്ചു, പിന്നീട് ഭോപാലിലേക്ക് മാറ്റപ്പെട്ടു. പദാർത്ഥങ്ങളേയും അവയുടെ പ്രക്രിയാക്രമങ്ങളേയും പറ്റിയുളള ഗവേഷണങ്ങൾക്കാണ് ഇവിടെ മുൻഗണന എന്നതിനാൽ 2007- ൽ “അഡ്വാൻസ്ഡ് മെറ്റീരിയൽസ് അൻഡ് പ്രൊസസ്സസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്” എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. ഭോപ്പാലിലെ ഹബീബ്ഗഞ്ച് നാകായിൽ ഹോഷങ്കാബാദ് റോഡിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2011-11-23.