അതിഥി അശോക്

(Aditi Ashok എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അതിഥി അശോക് (ജനനം 29 മാർച്ച്, 1998) ഇന്ത്യൻ ഗോൾഫ് താരം ആണ്. 2016 ഇൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു അതിഥി[1].

ലല്ല ഐച്ച ടൂർ സ്കൂൾ വിജയിച്ച് യൂറോപ്യൻ വിനോദയാത്ര കാർഡ് സ്വന്തമാക്കിയ ഏറ്റവും ആദ്യത്തെ ചെറിയ കുട്ടിയായി ചരിത്രം സൃഷ്ടിച്ചു അതിഥി. 2013 ഏഷ്യൻ യൂത്ത് ഗെയിംസ്, 2014 യൂത്ത് ഒളിമ്പിക്ക് ഗെയിംസ് 2014 ഏഷ്യൻ ഗെയിംസ് എന്നിവയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഒരേയൊരു ഇന്ത്യൻ താരമാണ് അതിഥി.

സ്വകാര്യ ജീവിതം

അദിതി ബാംഗ്ലൂർ 29 മാർച്ച് 1998 ൽ ജനിച്ചു. അവൾ ബാംഗ്ലൂർ ദി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ പഠിച്ചു. 2016 ബിരുദം[2] നേടി. 5 വയസ്സിൽ ഗോൾഫ് കളി ആരംഭിച്ച അതിഥിയുടെ കാഡി അച്ഛൻ പണ്ഡിറ്റ് അശോക് ആണ്.


അമച്ച്വർ ജയങ്ങൾ

തിരുത്തുക
  • 2011 ഇൽ ഉഷ കർണ്ണാടക ജൂനിയർ, ദക്ഷിണേന്ത്യൻ ജൂനിയർ, ഫാൽദോ സീരീസ് ഏഷ്യ- ഇന്ത്യ, ഈസ്റ്റ് ഇന്ത്യ ടോളി ലേഡീസ്, ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പ്.
  • 2012 ഇൽ ഉഷ ഡൽഹി ലേഡീസ്, ഉഷ ആർമി ചാമ്പ്യൻഷിപ്പ്, ഓൾ ഇന്ത്യ ജൂനിയർ.
  • 2013 ഇൽ ഏഷ്യ പസഫിക്ക് ജൂനിയർ ചാമ്പ്യൻഷിപ്പ്.
  • 2014 ഇൽ ഈസ്റ്റ് ഇന്ത്യ ലേഡീസ് അമേച്വർ, ഉഷ ഐ ജി യു ഓൾ ഇന്ത ലേഡീസ് & ഗേൾസ് ചാമ്പ്യൻഷിപ്പ്.
  • 2015 ഇൽ ആർമി ലേഡീസ് & ജൂനിയർ ചാമ്പ്യൻഷിപ്പ്, സെന്റ് റൂൾ ട്രോഫി, ദക്ഷിണേന്ത്യൻ ലേഡീസ് & ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പ്, ലേഡീസ് ബ്രിട്ടീഷ് ഓപ്പൺ അമേച്വർ സ്റ്റ്രോക്ക്പ്ലേ ചാമ്പ്യൻഷിപ്പ്, തായ്‌ലാന്റ് അമേച്വർ ഓപ്പൺ
  1. "Anirban Lahiri, SSP Chawrasia, Aditi Ashok to fly Indian flag in golf at Rio Olympics". The Indian Express. 11 July 2016. Retrieved 22 July 2016.
  2. "അതിഥി അശോകിനെ പരിചയപ്പെടൂ - ദി ഹിന്ദുവിൽ വന്ന ലേഖനം". The Hindu. 20 August 2016. Retrieved 20 August 2016.
"https://ml.wikipedia.org/w/index.php?title=അതിഥി_അശോക്&oldid=4098575" എന്ന താളിൽനിന്ന് ശേഖരിച്ചത്