ആക്റ്റിനോമൈക്കോസിസ്

(Actinomycosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആക്റ്റിനോമൈസസ് ജനുസ്സിൽ പെട്ട ബാക്ടീരിയ മൂലം ഉണ്ടാവുന്ന അസുഖമാണ് ആക്റ്റിനോമൈക്കോസിസ് അഥവാ ആക്റ്റിനോമൈസറ്റോമ. ആക്റ്റിനോമൈസസ് ഇസ്രായേലി (Actinomyces israelii), ആക്റ്റിനോമസസ് ജെറൻസെറിയേ (A. gerencseriae) എന്നീ രണ്ട് ബാക്ടീരിയകളാണ് പൊതുവേ ഈ രോഗത്തിനു കാരണക്കാർ. പ്രൊപ്പിയോണിബാക്ടീരിയം പ്രൊപ്പിയോണിക്കസും (Propionibacterium propionicus) അപൂർവ്വമായി ആക്ടിനോമൈക്കോസിസിനു കാരണമാവാറുണ്ട്.[1]
വായിലും,ദഹനനാളിയിലും, ശ്വാസകോശത്തിലും വേദനയുള്ള പഴുപ്പുനിറഞ്ഞ പരു ഉണ്ടാവുന്നതാണ് പ്രധാന രോഗലക്ഷണം. ചികിത്സിച്ചില്ലെങ്കിൽ ഇവ പിന്നീട് വലുതാവുകയും, പേശികളിലേക്കും എല്ലുകളിലേക്കും വ്യാപിക്കുകയും ചെയ്യും. ഇവ പൊട്ടുന്നതുമൂലം സൈനസുകൾ ഉണ്ടാവുകയും മഞ്ഞ നിറത്തിലുള്ള ബാക്ടീരിയ കോളനികൾ പുറത്ത് വരികയും ചെയ്യുന്നു. സൾഫറിനെ പോലെ ഉള്ളതിനാൽ ഇതിനെ സൾഫർ ഗ്രന്യൂൾ എന്നു വിളിക്കുന്നു.
20 മുതൽ 60 വരെ വയസ്സുള്ള ആളുകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത കൂടുതൽ. പെനിസിലിൻ ആണ് ആക്റ്റിനോമൈക്കോസിസിന്റെ ചികിത്സയ്ക്കായി പരക്കെ ഉപയോഗിച്ചുവരുന്നത്. എന്നാൽ ഡോക്സാസൈക്ലിനും, സൾഫൊണമൈഡും ചികിത്സയ്ക്കായി ഉപയോഗിക്കാവുന്നതാണ്.

ആക്റ്റിനോമൈക്കോസിസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata
ആക്ടിനോമൈക്കോസിസ് ഗ്രാം സ്റ്റെയിനിൽ കാണപ്പെടുന്ന വിധം

അന്തർഗർഭാശയ ഗർഭനിരോധന മാർഗങ്ങൾ അവലംബിക്കുന്നവരിൽ ജനൈറ്റോയൂറിനറി ആക്റ്റിനോമൈക്കോസിസ് കണ്ടുവരുന്നു. എച്ച്.ഐ.വി പോലുള്ള രോഗം ബാധിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ വായിലും ആക്ടിനോമൈക്കോസിസ് കാണപ്പെടുന്നു.[2]
ആക്റ്റിനോമൈക്കോസിസ് കാലികളിലും കണ്ടുവരുന്നു. വയലിനിസ്റ്റ് ജോസഫ് ജൊവാഷിം ആക്റ്റിനോമൈക്കോസിസ് ബാധിച്ചാണ് മരണമടഞ്ഞത്.

  1. Mabeza, GF (March 2003). "Pulmonary actinomycosis". European Respiratory Journal. 21 (3). ERS Journals Ltd.: 545–551. doi:10.1183/09031936.03.00089103. PMID 12662015. Retrieved 2008-07-21. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Wolff K, Goldsmith L A, Katz S, Gilchrist B A, Paller A, and Leffell D J (2007). Fitzpatrick's Dermatology in General Medicine, 7th Ed. McGraw Hill.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ആക്റ്റിനോമൈക്കോസിസ്&oldid=3191798" എന്ന താളിൽനിന്ന് ശേഖരിച്ചത്