അക്ര

(Accra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഘാനയുടെ തലസ്ഥാനമാണ് അക്ര. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. ഒരു തുറമുഖനഗരമായ അക്ര, ഘാനയുടെ വാർത്താവിനിമയ, ഭരണ, സാമ്പത്തിക കേന്ദ്രമാണ്. ഘാനയുടെ 70%-ലധികം ഉത്പാദന ശേഷിയും ഈ പ്രദേശത്തിലാണുള്ളത്. 1877-ലാണ് അക്ര ഘാനയുടെ തലസ്ഥാനമായത്.

അക്ര
Skyline of അക്ര
Country Ghana
District of GhanaAccra Metropolis District
ഭരണസമ്പ്രദായം
 • Chief ExecutiveStanley N. A. Blankson
വിസ്തീർണ്ണം
 • City185 ച.കി.മീ.(71 ച മൈ)
ഉയരം
60 മീ(200 അടി)
ജനസംഖ്യ
 (2000)
 • City16,58,937
 • ജനസാന്ദ്രത8,967.2/ച.കി.മീ.(23,225/ച മൈ)
 • മെട്രോപ്രദേശം
29,05,726
സമയമേഖലUTC
 • Summer (DST)Not used
വെബ്സൈറ്റ്http://www.ama.ghanadistricts.gov.gh/

ചരിത്രാധീത കാലം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഘാനയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളുള്ള ദേശീയ മ്യൂസിയം, വ്യത്യസ്തമായ ആധുനിക വാസ്തുശില്പ രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ദേശീയ തിയേറ്റര്‍, ഇൻഡിപെന്റൻസ് സ്ക്വയര്‍, ക്വാമെ ങ്ക്രുമാ ശവകുടീരം, ജെയിംസ്ടൗണിലെ മത്സ്യബന്ധന കേന്ദ്രം, മകോള ചന്ത തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

അക്രാ എന്ന പദത്തിനു തദ്ദേശീയഭാഷയിൽ കറുത്ത ഉറുമ്പ് എന്നാണർഥം. ഗിനി ഉൾക്കടലിന്റെ തീരത്തായി മധ്യരേഖയോടടുത്ത് ഒരു ഭൂകമ്പമേഖലയിലാണ്നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ ഒരു ഭാഗം 12 മീറ്ററോളം ഉയരമുള്ള കുന്നിൻ പ്രദേശമാണ്. ഈ കുന്നുകളിൽ ചിലത് സമുദ്രത്തിലേയ്ക്ക് ഇറങ്ങി നിൽക്കുന്നു. ചെറുകിട കപ്പലുകളും മറ്റും അടുക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ ലഭിച്ചിട്ടുണ്ടെങ്കിൽ പ്പോലും അക്രാ പ്രകൃതിദത്തമായ ഒരു തുറമുഖമാണെന്ന് പറഞ്ഞുകൂടാ. ഭൂകമ്പങ്ങളുടെ ഫലമായി ഇവിടെ പല അസ്വാസ്ഥ്യങ്ങളും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. അത്യുഷ്ണവും അതിവർഷവുമുള്ള മധ്യരേഖീയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നതെങ്കിലും രാജ്യത്തിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് മഴ കുറവാണ്.[1]

ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ഘാന ഉഷ്ണമേഖലോത്പന്നങ്ങളുടെ ഒരു പ്രധാനവിപണിയായിരുന്നു. 1876-ലാണ് അക്രാ ഗോൾഡ് കോസ്റ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഒസുവർഗക്കാരുടെ താവളമായിരുന്ന അക്രാ യൂറോപ്യന്മാരുടെ കുടിയേറ്റത്തിനുശേഷം വികസിക്കാൻ തുടങ്ങി. ബ്രിട്ടിഷ്-ഡച്ച് വ്യാപാരസംഘങ്ങൾ നിർമിച്ച ധാരാളം കോട്ടകൾ ഈ നഗരത്തിൽ ഇപ്പോഴും ഉണ്ട്. ഈ കോട്ടകളെ ആശ്രയിച്ചായിരുന്നു നഗരത്തിന്റെ ആദ്യകാലാഭിവൃദ്ധി. 1784-ൽ വ്യാപകമായ അഗ്നിബാധയുണ്ടായതിനെ തുടർന്ന് നഗരം പുതുക്കിപ്പണിയപ്പെട്ടു. 1939-ലെ ഭൂകമ്പം നിമിത്തവും വമ്പിച്ച നാശനഷ്ടങ്ങൾ ഉണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികൾ അക്രാ അത്ലാന്തിക്തരണത്തിനുള്ള താവളമാക്കി. അതോടൊപ്പം പശ്ചിമാഫ്രിക്കയിലെ അമേരിക്കൻ വ്യോമഗതാഗത കേന്ദ്രമായും ഇവിടം ഉപയോഗിക്കപ്പെട്ടു. ആധുനികസജ്ജീകരണങ്ങളുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടാവാൻ ഇതു കാരണമായി. ഘാനയുടെ സ്വാതന്ത്യപ്രാപ്തിക്കുശേഷം അക്രാ നാനാമുഖമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.[2]

സ്വർണവും കൊക്കോയുമാണ് ഇവിടെനിന്നുള്ള പ്രധാന കയറ്റുമതികൾ; 1961-ൽ അക്രായിൽനിന്നും 27 കി.മീ. കിഴക്കുള്ള ഉള്ള തേമാ തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ അക്രായുടെ വാണിജ്യപ്രാധാന്യം മങ്ങിത്തുടങ്ങി.

ഘാനയിലെ നീതിന്യായക്കോടതികളുടെയും പാർലമെന്റിന്റെയും ആസ്ഥാനവും ഒരു വിദ്യാഭ്യാസകേന്ദ്രവുമാണ് അക്ര. ഘാനയിലെ മറ്റു കേന്ദ്രങ്ങളുമായി റെയിൽ മാർഗവും റോഡുമാർഗവും അക്രാ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ചിത്രങ്ങൾ

തിരുത്തുക
  1. Greater Accra Region [1]
  2. Climate [2]
"https://ml.wikipedia.org/w/index.php?title=അക്ര&oldid=1711764" എന്ന താളിൽനിന്ന് ശേഖരിച്ചത്