അകാരി ദേശീയോദ്യാനം
ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനം
(Acari National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകാരി ദേശീയോദ്യാനം (Portuguese: Parque Nacional do Acari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ആമസോണാസ് സംസ്ഥാനത്തെ അപൂയി (11.77%), ബോർബ (59.55%), നോവോ അരിപ്വാന (28.68%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളെ ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.[1] അപൂയി-ജക്കാറിയാക്കാങ്ക സെക്ഷനിലെ BR-230 ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് വടക്ക് ഭാഗത്തായാണ് ഇതിൻറെ സ്ഥാനം. ഉരുപ്പാടി ദേശീയവനം, അൾട്ടോ മൌയെസ് എക്കോളജിക്കൽ സ്റ്റേഷൻ എന്നിവ ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തികളാണ്.[2] ആമസോൺ ബയോമിൽ[3] സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 896,410.95 ഹെക്ടർ (2,215,079.7 ഏക്കർ) വിസ്തൃതിയുള്ളതാണ്.
അകാരി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Apuí, Amazonas |
Coordinates | 6°18′18″S 59°17′35″W / 6.305°S 59.293°W |
Area | 896,410.95 ഹെ (3,461.0620 ച മൈ) |
Designation | National park |
Created | 11 May 2016 |
Administrator | Chico Mendes Institute for Biodiversity Conservation |
അവലംബം
തിരുത്തുക- ↑ PARNA do Acari – ISA.
- ↑ FLONA de Urupadi – ISA, Informações gerais (mapa).
- ↑ Parna do Acari – Chico Mendes.