താലീസപത്രം
ശ്വാസകോശരോഗങ്ങളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് താലീസപത്രം. നെല്ലിയുടെ ഇലയോട് സാദൃശ്യമുള്ളതുകൊണ്ട് ധാത്രിപത്രം എന്നും വിളിക്കുന്നു. Ebies spectabilis -ആണ് കേരളത്തിൽ താലീസപത്രമായി കണക്കാക്കുന്നത്. സംസ്കൃതത്തിൽ താലീശം, താലീസ, താലീപത്രം എന്നും ഇംഗ്ലീഷിൽ Himalayan silver fir , common yew എന്നും വിളിക്കുന്നു. ഹിമാചൽ പ്രദേശ്, ഉത്തരപ്രദേസിലെ വടക്കൻ പ്രദേശങ്ങൾ, സിക്കിം, ഭൂട്ടാൻ തുടങ്ങിയ സ്ഥലങ്ങളിലെ 1800 മീറ്റർ മുതൽ 3900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.
താലീസപത്രം | |
---|---|
താലീസപത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. spectabilis
|
Binomial name | |
Abies spectabilis (D.Don) Mirb.
| |
Synonyms | |
|
വിവിധയിനങ്ങൾ
തിരുത്തുകTaxus baccata, Flacourtia cataphracta, Rhododendron anthopogon എന്നിവയേയും ചില സ്ഥലങ്ങളിൽ താലീസപത്രമായി കണക്കാക്കുന്നു
രൂപവിവരണം
തിരുത്തുക50മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇടതൂർന്ന് വളരുന്ന ശാഖകൾക്ക് 10 മീറ്ററോളം നീളം വരും. പൂക്കൾ ഒറ്റയായും കൂട്ടമായും കാണാറുണ്ട്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം, മധുരം
- ഗുണം : ലഘു, തീക്ഷ്ണം
- വീര്യം : ഉഷ്ണം
- വിപാകം : മധുരം
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകഇല
ഔഷധ ഗുണം
തിരുത്തുകരുചി വർദ്ധിപ്പിക്കുന്നു. ഗുൽമം, അഗ്നിമാന്ദ്യം, ആമദോഷം, ക്ഷയം എന്നിവയെ ശമിപ്പിക്കുന്നു.
അവലംബം
തിരുത്തുകഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=0[പ്രവർത്തിക്കാത്ത കണ്ണി]