വാത്സ്യായനന്റെ കാമസൂത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന അറുപത്തിനാല്‌ കാമകലകൾ


  1. ഗാനം – സംഗീതം, വീണവായന
  2. പദ്യം – മിഴാവ് കൊട്ടുക, മൃദംഗം വായിക്കുക
  3. നൃത്തം – നർത്തനം, തിരുവാതിരകളി, കൈകൊട്ടിക്കളി
  4. ആലേഖ്യം – ചിത്രരചന
  5. വിശേഷകച്ഛേദ്യം – പൊട്ടു തൊടുക, പത്തിക്കീറ്റെഴുതുക
  6. താണ്ഡൂലകസുമകം – അരിപ്പൊടി, പൂക്കൾ എന്നിവകൊണ്ടുള്ള ചിത്രവേലകൾ
  7. പുഷ്പാസരണം – പുഷ്പങ്ങൾ കൊണ്ട് കിടക്കയൊരുക്കുക
  8. ദശനവസനാംഗം – അധരങ്ങളിലും നഖങ്ങളിലും ചായം തേച്ച് പിടിപ്പിക്കുക
  9. മണിഭ്രമികാകർമ്മം – കിടപ്പടയിലെ തറയിലും, ഭിത്തിയിലും അലങ്കരണം നടത്തുക
  10. ശയനരചനം – പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കിടക്കയൊരുക്കുക
  11. ഉദ്ദകവാദ്യം – മദ്ദളത്തിലെന്ന പോലെ വെള്ളത്തിൽ വാദ്യം കൊട്ടുക
  12. ജലാഘാതം – പീച്ചാംകുഴലിൽ വെള്ളം നിറച്ച തുള്ളികൾ തെറിപ്പിക്കുക
  13. ചിത്രയോഗങ്ങൾ - ഔഷധങ്ങൾ ഉപയോഗിച്ച് തലമുടി നരപ്പിക്കുക
  14. മാല്യഗ്രഹണം – വിവിധതരത്തിൽ മാലകെട്ടുന്നതിനുള്ള സാമർത്ഥ്യം
  15. ചൂഡാമണിയോജനം – തലമുടിയിൽ ചൂഡാമണിയും പൂക്കളും വച്ച് ഭംഗിയാക്കുക
  16. നേപഥ്യം – കാലാവസ്ഥയനുസരിച്ച് വസ്ത്രങ്ങൾ മോടിപിടിപ്പിച്ച് ധരിക്കുക
  17. കർണ്ണപത്രം – ശംഖ്, കൊമ്പ് തുടങ്ങിയവകൊണ്ട് കർണ്ണാഭരണമുണ്ടാക്കി അണിയുക
  18. ഗന്ധയുക്തി – ചന്ദനക്കൂട്ട് ഉണ്ടാക്കാനും അത് പുരട്ടാനും പഠിക്കുക
  19. ഭൂഷണയോജനം – സ്വർണ്ണമണികൾക്കിടയിൽ മുത്തുമണികൾ ചേർത്ത് ആഭരണങ്ങൾ ഒരുക്കുക
  20. ഐന്ദ്രജാലികം – ലളിതമായ ഇന്ദ്രജാലവിദ്യകൾ പരിശീലിക്കുക. ഭർത്താവിനെ അത്ഭുതപ്പെടുത്തുകയാണ് ഉദ്ദേശ്യം
  21. കൗചുമാരകം – ഭർത്താവിനെ വശീകരിക്കുന്നതിനുള്ള മന്ത്രവിദ്യ
  22. ഹസ്തലാഘവം – കൈകൊണ്ട് വളരെ വേഗത്തിൽ കർമ്മങ്ങൾ ചെയ്യുക
  23. ഭക്ഷ്യക്രിയ – പലതരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം
  24. പാനകാദിയോജനം – അരിഷ്ടങ്ങളും രസനദ്രവ്യങ്ങളും ഉണ്ടാക്കുക
  25. സൂചീവാനം – തുന്നൽപ്പണി
  26. സൂത്രക്രീഡ – കുഴലിൽ ചരടുകെട്ടി രണ്ടറ്റത്തിരുന്നു സംസാരിച്ചു രസിക്കുക
  27. വീണാവാദ്യം – വീണയിൽ അക്ഷരങ്ങളെ ഉച്ചരിക്കാൻ പഠിക്കുക
  28. പ്രഹേളിക – ഗൗരവത്തോടും അല്ലാതെയും പറഞ്ഞുറപ്പിക്കുന്ന സൂചിതങ്ങളും പഴഞ്ചൊല്ലുകളും
  29. പ്രീതിമാല –ശ്ലോകങ്ങൾ തമ്മിൽ ചൊല്ലി ആന്തരാർത്ഥം മനസ്സിലാക്കി രസിക്കുക
  30. ദുർവാചകം – ഉച്ചരിക്കാൻ പ്രയാസമായ വിധത്തിൽ വാചകങ്ങളെ കൂട്ടിച്ചേർക്കുക
  31. പുസ്തകവാചനം – ശൃഗാരരസപ്രധാനമായ കവിതകൾ വായിച്ചുകേൾപ്പിക്കുക
  32. നാടകദർശനം – നാടകാദി സാഹിത്യകൃതികൾ രചിക്കുക
  33. സമസ്യാപൂരണം – സമസ്യ പൂരിപ്പിക്കുക
  34. വേത്രവാനം – ചൂരൽ മെടഞ്ഞ് കസേരയുണ്ടാക്കുക
  35. തക്ഷകർമ്മം – ആശാരിപ്പണിമാതിരിയുള്ള കൈവേലകൾ മനസ്സിലാക്കുക
  36. തക്ഷണം - ശില്പവിദ്യ
  37. വാസ്തുവിദ്യ – തച്ചുശാസ്ത്രം
  38. രൂപരത്നം - വെള്ളിയിലും സ്വർണ്ണത്തിലുമുള്ള നാണയങ്ങളുടെ ഗുണദേഷവിചിന്തനം
  39. ധാതുവാദം – രസം, ഗന്ധകം മുതലായവ ശുദ്ധിചെയ്ത് ചേർക്കുക
  40. മണിരാകകരം – മുത്തുകളും രത്നങ്ങളും കണ്ടാൽ ഏതേത് ഖനികളിൽ പെട്ടതാണെന്ന് തിരിച്ചറിയുക
  41. വൃക്ഷായുർവേദം – ചമ്പകം, താംബൂലലത തുടങ്ങിയ ചെടികളിലുണ്ടാകുന്ന പുഴുക്കുത്തിനു പ്രതിവിധി ചെയ്യുക
  42. മേഷകക്കൂടം – ആട്, കോഴി തുടങ്ങിയവയെക്കൊണ്ട് അങ്കം വെട്ടിക്കുക
  43. ശൂകശാരികാപ്രലാപനം – തത്ത, പഞ്ചവർണ്ണക്കിളി എന്നിവയെക്കൊണ്ട് വർത്തമാനം പറയിക്കുക
  44. ഉത്സാദനാദികൗശലം – ഉഴിച്ചിൽ, തലോടൽ എന്നിവയിൽ പ്രാവീണ്യം നേടുക
  45. അക്ഷരമുഷ്ടികാകഥനം – അക്ഷരങ്ങളുടെ മുദ്രയനുസരിച്ച് സ്വകാര്യസംഗതികളെ വെളിപ്പെടുത്തുക
  46. മ്ലേച്ഛികവികല്പം – അക്ഷരം മാറ്റിമറിച്ച് സംസാരിക്കുക, പരസ്യമായി രഹസ്യം പറയാൻ ഇത് സഹായിക്കും.
  47. ദേശഭാഷാവിജ്ഞാനം – പലതരം നാട്ടുഭാഷകൾ അറിഞ്ഞിരിക്കുക
  48. പുഷ്പശകടിക – പൂക്കുട്ട നിർമ്മിക്കുക
  49. നിമിത്തജ്ഞാനം – ശകുനം, ലക്ഷണം എന്നിവ മനസ്സിലാക്കുക
  50. യന്ത്രമാതൃക – ചലിക്കുന്ന പാവകളെ ഉണ്ടാക്കുക
  51. ധാരണമാതൃക – കേട്ടകാര്യങ്ങൾ മനസ്സിലാക്കിവയ്ക്കാനുള്ള കഴിവ് സമ്പാദിക്കുക
  52. സപാഠ്യം – കൂട്ടം ചേർന്ന് ശ്ലോകം ചൊല്ലുന്നതിനുള്ള സാമർത്ഥ്യം
  53. മാനസകാവ്യവിദ്യ – കാവ്യരചനയ്ക്കുള്ള കഴിവ്
  54. അഭിധാനകോശം – അമരകോശം തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിക്കുക
  55. ഛന്ദോജ്ഞാനം – വൃത്തശാസ്ത്രം മനസ്സിലാക്കുക
  56. ക്രിയാകല്പം – വ്യാകരണം പഠിക്കുക
  57. ഛലിതകയോഗം – വേഷപ്രച്ഛന്നനായി മറ്റുള്ളവരെ കബളിപ്പിക്കുക
  58. വസ്ത്രഗോപനം – വസ്ത്രങ്ങൾ ആകർഷകമായ മട്ടിൽ ധരിക്കുക
  59. ദ്യുതവിശേഷണം – ചൂതുകളി പഠിക്കുക
  60. ബാലക്രീഡനം – ശിശുക്കളെ വിനോദിപ്പിക്കവാനുള്ള പാടവം
  61. ആകർഷകക്രീഡ – പാശകം എന്ന് പേരായ പ്രത്യേകതരം ചൂതുകളിയിൽ നൈപുണ്യം
  62. വൈനയികവിദ്യ – മൃഗങ്ങളെ ഇണക്കിയടുപ്പിക്കുന്നതിനുള്ള കഴിവ്
  63. വൈജയവിദ്യ – വിജയം കരസ്ഥമാക്കുന്നതിനു സഹായിക്കുന്ന അപരാജിത തുടങ്ങിയ മന്ത്രവിദ്യകൾ
  64. വ്യായാമികവിദ്യ – വ്യായാമത്തിനു സഹായിക്കുനതായിട്ടുള്ള വിദ്യകൾ
"https://ml.wikipedia.org/w/index.php?title=64_കാമകലകളുടെ_പട്ടിക&oldid=1054094" എന്ന താളിൽനിന്ന് ശേഖരിച്ചത്