50 സെന്റ്
50 സെന്റ് എന്ന പേരിലറിയപ്പെടുന്ന കർട്ടിസ് ജെയിംസ് ജാക്സൺ III ഒരു അമേരിക്കൻ റാപ്പ് ഗായകനാണ്. ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2003), ദ മാസക്കർ (2005), എന്നീ ആൽബങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്. ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഈ രണ്ട് ആൽബങ്ങളുടെയും ആകെ 2 കോടി 10 ലക്ഷം പതിപ്പുകളാണ് വിറ്റഴിഞ്ഞത്.
50 സെന്റ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | കർട്ടിസ് ജെയിംസ് ജാക്സൺ III |
ഉത്ഭവം | ക്വീൻസ്, ന്യൂയോർക്ക് |
തൊഴിൽ(കൾ) | റാപ്പർ, അഭിനേതാവ്, സംരംഭകൻ, നിർമാതാവ് |
വർഷങ്ങളായി സജീവം | 1998 – ഇതുവരെ |
ലേബലുകൾ | ജാം മാസ്റ്റർ ജെയ് കൊളംബിയ വയലേറ്റർ ആഫ്റ്റർമാത്ത്/ഷേഡി/ജി-യൂണിറ്റ്/ഇന്റർസ്കോപ് |
ക്വീൻസിലെ സൗത്ത് ജമൈക്കയിലാണ് 50 സെന്റ് ജനിച്ചത്. 12-ആം വയസിൽ ഇദ്ദേഹം മയക്കുമരുന്ന് വ്യാപാരിയായി. പിന്നീട് റാപ്പ് സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ച ഇദ്ദേഹത്തിന് 2000-ൽ 9 തവണ വെടിയേറ്റു. 2002-ൽ ഗസ് ഹൂസ് ബാക്ക്? എന്ന ആൽബത്തിലെ പ്രകടനം ശസ്ത റാപ്പറായ എമിനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹത്തിലൂടെ 50 സെന്റ് ഇന്റർസ്കോപ് റെക്കോർഡ്സുമായി കരാറിലേർപ്പെടുകയും ചെയ്തു. എമിനെം, ഡോ. ഡിആർഇ എന്നിവരുടെ സഹായത്തോടെ ഇദ്ദേഹം ലോകത്തിലെ ലോകത്തിലെ ഏറ്റവുമധികം വില്പ്പനയുള്ള റാപ്പ് ഗായകരിലൊരാളായി. 2003-ൽ ജി-യൂണിറ്റ് എന്ന പേരിൽ ഒരു റെക്കോർഡ് ലേബൽ ആരംഭിച്ചു.
ജാ റൂൾ, ദ ഗെയിം, ഫാറ്റ് ജോ, റിക്ക് റോസ് എന്നിവരുൾപ്പെടെ പല റാപ്പാർമാരുമായും 50 സെന്റ് തർക്കങ്ങളിലേർപ്പെട്ടിട്ടുണ്ട്. ആത്മകഥാംശമുള്ള ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2005), ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഹോം ഓഫ് ദ ബ്രേവ് (2006), റൈറ്റ്ചസ് റ്റു കിൽ (2008) എന്നീ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.