504 കോളനി
1970-72 ഇൽ അച്യുത മേനോൻ മന്ത്രിയായിരുന്നപ്പോൾ 504 പട്ടികജാതി പട്ടികവർഗ വിഭാവക്കാർക്ക് പതിച്ചു നൽകിയ പട്ടയ ഭൂമിയാണ് കാലക്രമേണ 504 കോളനി എന്ന് അറിയാപ്പെടാൻ തുടങ്ങിയത്. IHDP കോളനി എന്നാണ് ഇതിന്റെ മറ്റൊരു നാമം. റബ്ബർ,അടക്ക, കപ്പ, കുരുമുളക് തുടങ്ങിയ നാണ്യ വിളകളാണ് ഇവിടുത്തെ പ്രാധാന കാർഷികവൃത്തികൾ. കാടിനെയും നാടിനെയും അതിർത്തി തിരിച്ചു ഒഴുകുന്ന മഞ്ഞളരുവി തോടും ശബരിമല വനപ്രദേശവും നാടിന്റെ പ്രാധാന ആകർഷണങ്ങളാണ്.വനത്തിൽ കുടികൊള്ളുന്ന കൊപ്പറ അമ്പലവും, പശ്ചിമ ദേവിക്ഷേത്രവും, എഴുത്ത്പ്പറയിലെ എഴുതും എല്ലാം നാടിന്റെ ആദിദ്രവിട പാരമ്പര്യം വിളിച്ചോതുന്നു. വനമേഖലയിൽ ആയത് കൊണ്ടും വന്യമൃഗങ്ങളുടെ വിഹാരമേഖലയായത് കൊണ്ടും സംരക്ഷിക്കപ്പെടാതെ കിടക്കുന്ന എഴുത്ത്പ്പറയിലെ പ്രാചീന ലിപി ആദിമകേരളത്തിന്റെ തന്നെ ശേഷിപ്പ്ക്കളാണ്. കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ ഒൻപത് പത്തു വർഡുകൾ ഉൾകൊള്ളുന്ന ഇവിടെ 900ഇൽ അധികം വോട്ടർമാർ ഉണ്ട്. അയ്യങ്കാളി ആർട്സ് ക്ലബ്, ഉദയ മൂന്നോലി, ഗലിയൻസ് ഇടപ്പറമ്പ്, രശ്മി 504 തുടങ്ങിയ ആർട്സ് &സ്‌പോർട് ക്ലബ്‌കളും ഇവിടെ നിൽനിക്കുന്ന്. രണ്ട് ഷിഫ്റ്റിൽ ആയി ധാരാളം പേർക്ക് തൊഴിൽ നൽകിയ ദത്തത്രായ ആയുർവേദ ഔഷധ നിർമ്മാണശാല ഇവിടുത്തെ മറ്റൊരു പ്രധാന സവിശേഷത ആയിരുന്നു. എന്നാൽ മറ്റു പ്രശ്നങ്ങൾ മൂലം അതിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. Govt LPS 504 ആണ് ഇവിടുത്തെ പ്രധാനപ്പെട്ട വിദ്യാഭ്യസ സ്ഥപനം.