47 റോനിൻ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ അഥവാ (四十七士 ഷി-ജു-ഷിചി-ഷി). യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ കഥയാണിത്. ജപ്പാനിൽ ബുഷിഡോ എന്ന് വിളിക്കുന്ന യോദ്ധാവിന്റെ മാർഗ്ഗത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണീ സംഭവം. ജനങ്ങളുടെ മനസ്സിൽ ഇതിഹാസപരിവേഷം ഈ സംഭവം ജപ്പാനിലെ അനേകം നാടകങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്. ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ കിരാ യോഷിന്നാക്കയെ വെട്ടാൻ ശ്രമിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസാനോ നാഗനോരി എന്ന സാമുറായ് പ്രഭുവിന്റെ സേവകരായിരുന്നു ഈ നാൽപ്പത്തേഴ് റോനിന്മാർ. [1]
അവലംബം
തിരുത്തുക- ↑ "സമുറായ് ആർകൈവ്സ് വെബ്സൈറ്റ്". Archived from the original on 2008-01-22. Retrieved 2015-05-14.