36 അവേഴ്‌സ്
36 അവേഴ്‌സ് 1944-ൽ റൊആൽഡ് ദാൽ[2] രചിച്ച "ബിവെയർ ഓഫ് ദി ഡോഗ്" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി 1965-ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ-അമേരിക്കൻ യുദ്ധ സസ്പെൻസ് ചിത്രമാണ്. ജെയിംസ് ഗാർണർ, ഇവാ മേരി സെന്റ്, റോഡ് ടെയ്‌ലർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജോർജ്ജ് സീറ്റൺ ആണ്. 1944 ജൂൺ 2-ന്, ഒരു ജർമ്മൻ ആർമി ഡോക്ടർ അത് 1950 ആണെന്നും രണ്ടാം ലോക മഹായുദ്ധം ഇതിനകം അവസാനിച്ചുവെന്നും ഒരു അമേരിക്കൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറെ വിശ്വസിപ്പിക്കുകയും അയാളിൽനിന്ന് സുപ്രധാന വിവരങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുന്നു.
36 അവേഴ്‌സ് | |
---|---|
പ്രമാണം:36 hours movieposter.jpg | |
സംവിധാനം | ജോർജ്ജ് സീറ്റൺ |
നിർമ്മാണം | വില്യം പെർൽബെർഗ് |
കഥ | കാൾ കെ. ഹിറ്റിൽമാൻ
|
തിരക്കഥ | ജോർജ്ജ് സീറ്റൺ |
അഭിനേതാക്കൾ | ജെയിംസ് ഗാർണർ ഇവാ മേരി സെയ്ന്റ് റോഡ് ടെയ്‌ലർ വെർണർ പീറ്റേഴ്സ് |
സംഗീതം | ദിമിത്രി ടിയോംകിൻ |
ഛായാഗ്രഹണം | ഫിലിപ്പ് എച്ച്. ലാത്രോപ്പ് |
ചിത്രസംയോജനം | അഡ്രിയൻ ഫസാൻ |
വിതരണം | മെട്രോ-ഗോൾഡ്വിൻ-മേയർ |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 115 min. |
ആകെ | $2,200,000 (US/ Canada rentals)[1] |
അഭിനേതാക്കൾ
തിരുത്തുക- ജെയിംസ് ഗാർണർ : മേജർ ജെഫേഴ്സൺ പൈക്ക്
- ഇവാ മേരി സെയ്ൻറ് : അന്ന ഹെഡ്ലർ
- റോഡ് ടെയ്‌ലർ : മേജർ വാൾട്ടർ ഗെർബർ
- വെർണർ പീറ്റേഴ്സ് : ഓട്ടോ ഷാക്ക്
- ജോൺ ബാനർ : ഏണസ്റ്റ് ഫർസൻ
- അലൻ നേപ്പിയർ : കേണൽ പീറ്റർ മക്ലീൻ
- എഡ് ഗിൽബെർട്ട് : ക്യാപ്റ്റൻ ആബട്ട്
- സീലിയ ലോവ്സ്കി : എൽസ
- റസ്സൽ തോർസൺ : ജനറൽ ആലിസൺ
- ഓസ്കാർ ബെറെഗി : ലെഫ്റ്റനന്റ് കേണൽ കാൾ ഓസ്റ്റർമാൻ
- സിഗ് റുമാൻ : ജർമ്മൻ ഗാർഡ്
- കാൾ ഹോൾഡ് : കോർപ്പറൽ കെന്റർ
ചിത്രീകരണം
തിരുത്തുകയോസെമൈറ്റ് ദേശീയോദ്യാനത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.[3] യോസെമൈറ്റ് ദേശീയോദ്യാനത്തിൻറെ പ്രവേശന കവാടത്തിനടുത്തുള്ള വാവോന ഹോട്ടലിൽ വച്ചാണ് ബാഹ്യ രംഗങ്ങൾ ചിത്രീകരിച്ചത്.
അവലംബം
തിരുത്തുക- ↑ This figure consists of anticipated rentals accruing distributors in North America. See "Top Grossers of 1965", Variety, January 5, 1966, p. 36, and Stephen Vagg, Rod Taylor: An Aussie in Hollywood, Bear Manor Media, 2010, p. 104
- ↑ http://www.roalddahlfans.com/shortstories/bewa.php "Beware of the Dog" by Roald Dahl
- ↑ Stephen Vagg, Rod Taylor: An Aussie in Hollywood (Bear Manor Media, 2010) p. 103