ജനുവരി 2
തീയതി
(2 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 2 വർഷത്തിലെ 2-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 363 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 364).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1942 - രണ്ടാം ലോകമഹായുദ്ധം: മനില, ഫിലിപ്പീൻസ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു.
- 1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
- 1757 – ബ്രിട്ടൻ കൽക്കട്ട കീഴടക്കി.
- 1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
- 1932 – ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
- 1956 – ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
- 1959 – സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
- 1979 – തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.
ജനനം
തിരുത്തുക- 1878 – മന്നത്ത് പത്മനാഭൻ, നായർ സമുദായാചാര്യൻ, എൻ.എസ്.എസ്. സ്ഥാപകൻ
മരണം
തിരുത്തുക- 1989 – സഫ്ദർ ഹാഷ്മി, ഇടതുപക്ഷ നാടക പ്രവർത്തകൻ, ജനനാട്യമഞ്ച് സ്ഥാപകൻ