ഒരു കേരളീയ നാടൻ കളിയാണു് 28 നായും പുലിയും. ചതുരംഗവുമായി സാമ്യമുണ്ട് . കരുക്കൾക്ക് നായും പുലിയും എന്നാണ് പേര്. ചെറിയ ചരൽക്കല്ലുകൾ നായ്ക്കളായും അൽപംകൂടി വലിയ കല്ലുകൾ പുലികളായും ഉപയോഗിക്കുന്നു. ഒരാൾ 28 നായ്ക്കരുക്കളെയും അപരൻ 3 പുലിക്കരുക്കളെയും കളത്തിലിറക്കുന്നു. നായ്കരുക്കളെ ഇറക്കുന്നയാൾ പുലിയുടെ എല്ലാ വഴിയും അടച്ച് പുലിയെ പൂട്ടാൻ ശ്രമിക്കുമ്പോൾ, പുലിക്കരുക്കളെ ഇറക്കുന്നയാൾ നായ്ക്കരുക്കളെ വെട്ടിയെടുക്കാൻ ശ്രമിക്കുന്നു. കൈവശമുള്ള നായ്ക്കരുക്കളെ മുഴുവൻ കളത്തിലിറക്കിയിട്ടേ കളത്തിലുള്ള കരുക്കൾ നീക്കിത്തുടങ്ങാൻ പാടുള്ളൂ. ഒരാൾക്ക് ഒരുസമയം ഒരു നീക്കമോ അല്ലെങ്കിൽ ഒരു വെട്ടിമാറ്റലോ മാത്രമേ പാടുള്ളൂ. നായ്ക്കരുക്കൾ മുഴുവൻ വെട്ടിമാറ്റപ്പെടുകയോ പുലിക്കരുക്കൾ എല്ലാം പൂട്ടിയിടപ്പെടുകയോ ചെയ്തുകഴിയുമ്പോഴാണ് കളി തീരുക.

"https://ml.wikipedia.org/w/index.php?title=28_നായും_പുലിയും&oldid=2490033" എന്ന താളിൽനിന്ന് ശേഖരിച്ചത്