ഏപ്രിൽ 21
തീയതി
(21 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 21 വർഷത്തിലെ 111(അധിവർഷത്തിൽ 112)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
- 1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
- 1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന് റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
- 1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.
- 2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
സെക്രട്ടറിയേറ്റ് ദിനം
സിവിൽ സർവീസ് ദിനം