മാർച്ച് 20
തീയതി
(20 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
- 1739 - നാദിർ ഷാ ദില്ലി കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
- 1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
- 1916 - ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
- 1956 - ടുണീഷ്യ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
- 1964 - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
- 1986 - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
- 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.