2019 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടർന്ന്, ഗുജറാത്തിലെ വഡോദര നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കമുണ്ടായി. [1] 2019 ജൂലൈ 31-ന് 50 സെന്റീമീറ്റർ മഴ 12 മണിക്കൂറിനുള്ളിൽ വഡോദരയിൽ പെയ്തു. ഇതിൽ തന്നെ 6 മണിക്കൂറിനുള്ളിൽ 424 മില്ലിമീറ്റർ മഴ പെയ്തു. ഇതിന്റെ അനന്തരഫലമായി സമീപത്തെ വിശ്വാമിത്രി നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് 1 മീറ്റർ താഴെ വരെ ഉയരുകയും അജ്‌വ അണക്കെട്ട് കവിഞ്ഞൊഴുകിയതോടെ നഗരം വെള്ളത്തിലാകുകയും ചെയ്തു. [2]

ഇന്ത്യയിലെ ഗുജറാത്തിലെ വഡോദരയുടെ സ്ഥാനം

വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങൾ

തിരുത്തുക

വെള്ളപ്പൊക്കത്തിൽ 8 പേർ മരിക്കുകയും ഏകദേശം 6000-ത്തിലധികം ആളുകളെ എൻഡിആർഎഫും എസ്ഡിആർഎഫും ഒഴിപ്പിക്കുകയും ചെയ്തു.[3] [4] [5] [6] വെള്ളം കയറിയതിനെ തുടർന്ന് വിവിധ തീവണ്ടി സർവീസുകൾ റദ്ദാക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.[7] [2] [8] വെള്ളപ്പൊക്കത്തിന്റെ ഫലമായി ഓഗസ്റ്റ് 1-ന് വഡോദര എയർപോർട്ട് അടച്ചു, ജിഎസ്ആർടിസി യുടെ വിവിധ ബസ് സർവ്വീസുകൾ റദ്ദാക്കി, വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന 69 ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. [9] [7]

വഡോദരയിൽ വെള്ളം ഇറങ്ങിയതോടെ വഡോദരയിലെ റോഡുകളിൽ മുതലകളെ കണ്ടത് ആളുകളെയും തെരുവ് നായ്ക്കളെയും ഭയപ്പെടുത്തി.[10] വെള്ളപ്പൊക്കത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വഡോദരയിലെ ജനവാസ മേഖലകളിൽ നിന്ന് 22 മുതലകളെ രക്ഷപ്പെടുത്തി.[11]

അവലംബങ്ങൾ

തിരുത്തുക
  1. "PHOTOS: Heavy Rains Lead to Flash Floods in Vadodara, Gujarat". News18. 2019-08-03. Retrieved 2019-08-04.
  2. 2.0 2.1 "Cloudburst in Vadodara: 424 mm Rainfall in Six Hours; City Flooded, Schools Closed". The Weather Channel (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-08-04.
  3. "5 Dead, Over 5,000 Evacuated as Rains Wreak Havoc in Vadodara". The Quint (in ഇംഗ്ലീഷ്). 2019-08-01. Retrieved 2019-08-04.
  4. "Vadodara Rains, Gujarat Weather Forecast Today Highlights: Five killed, 5,700 evacuated so far". The Indian Express (in Indian English). 2019-08-01. Retrieved 2019-08-04.
  5. "Flood waters recede, but rain fury threat still looms in Vadodara | Vadodara News - Times of India" (in ഇംഗ്ലീഷ്). 3 August 2019. Retrieved 2019-08-04.
  6. "20-inch rain in 8 hrs: Vadodara struggles to stay above water". DNA India (in ഇംഗ്ലീഷ്). 2019-08-01. Retrieved 2019-08-04.
  7. 7.0 7.1 "Vadodara flood: Army called in, train services hit, power outage in many areas". The Indian Express (in Indian English). 2019-08-01. Retrieved 2019-08-04.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Vadodara Airport Closed, Trains Cancelled After Record Rain". NDTV.com. Retrieved 2019-08-04.
  10. "WATCH: More crocodiles surface as water recedes in Vadodara | Vadodara News - Times of India" (in ഇംഗ്ലീഷ്). 4 August 2019. Retrieved 2019-08-09.
  11. "22 crocodile rescued in Vadodara in 1 week". Deccan Herald (in ഇംഗ്ലീഷ്). 2019-08-08. Retrieved 2019-08-09.

ഫലകം:Disasters in India in 2019

"https://ml.wikipedia.org/w/index.php?title=2019_വഡോദര_വെള്ളപ്പൊക്കം&oldid=3975488" എന്ന താളിൽനിന്ന് ശേഖരിച്ചത്