2017 ഫെബ്രുവരി നാലിന് 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പ്രകാശ് സിങ് ബാദൽ മുഖ്യമന്ത്രിയായി ശിരോമണി അകാലി ദൾ – ഭാരതീയ ജനതാ പാർട്ടി സഖ്യമാണ് നിലവിൽ പഞ്ചാബ് ഭരിക്കുന്നത്. 78.6 % ആയിരുന്നു വോട്ടിങ് ശതമാനം. 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ, ഭാരതീയ ജനതാ പാർട്ടി, ബഹുജൻ സമാജ് പാർട്ടി, സ്വതന്ത്രർ [4]