ലാഹോർ ചാവേർ ആക്രമണം (2016)

(2016-ലെ ലാഹോർ ചാവേർ ആക്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2016 മാർച്ച് 27-ന് പാകിസ്താനിലെ ലാഹോറിലെ ഗുൽഷൻ ഇ ഇഖ്ബാൽ പാർക്കിൽ നടന്ന ചാവേർ ആക്രമണത്തിൽ 72-പേർ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ താലിബാന്റെ ഉപവിഭാഗമായ ജമാഅത്ത് ഉൽ അഹറർ ഏറ്റെടുത്തു. ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിട്ടതെന്നും കൂടാതെ പ്രധാനമന്ത്രി ഷെരീഫിനുള്ള മറുപടിയാണ് ആക്രമണം എന്നും തെഹ്രികെ താലിബാൻ വക്താവ് പറഞ്ഞു.[1][2] ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 29 പേർ കുട്ടികളും 10 പേർ സ്ത്രീകളുമാണ്.[3]

2016-ലെ ലാഹോർ ചാവേർ ആക്രമണം
the War in North-West Pakistan എന്നതിന്റെ ഭാഗം
Map of Gulshan-e-Iqbal Park
സ്ഥലംഗുൽഷൻ ഇ ഇഖ്ബാൽ പാർക്ക്, ലാഹോർ, പാകിസ്താൻ
നിർദ്ദേശാങ്കം31°30′59″N 74°17′25″E / 31.51625°N 74.29032°E / 31.51625; 74.29032
തീയതി2016 മാർച്ച് 27
18:30 (UTC+05:00)
ആക്രമണലക്ഷ്യംസ്ത്രീകളും കുട്ടികളും
ആക്രമണത്തിന്റെ തരം
ചാവേർ ബോംബ്
ആയുധങ്ങൾExplosive belt
മരിച്ചവർ72 (29 കുട്ടികളും)[1]
ആക്രമണം നടത്തിയത്ജമായത്ത് ഉൽ അഹ്‌റാർ
  1. 1.0 1.1 "ലാഹോർ ആക്രമണം മുന്നറിയിപ്പ്- താലിബാൻ, മാതൃഭൂമി". Archived from the original on 2016-03-30. Retrieved 2016-03-30.
  2. "പാകിസ്താനിലെ ചാവേർ ആക്രമണം; മരണം 70 ആയി, ജന്മഭൂമി". Archived from the original on 2016-04-09. Retrieved 2016-03-30.
  3. "ലഹോർ ബോംബ് സ്ഫോടനം: മരിച്ചവരുടെ എണ്ണം 74 ആയി, മനോരമ".
"https://ml.wikipedia.org/w/index.php?title=ലാഹോർ_ചാവേർ_ആക്രമണം_(2016)&oldid=3808161" എന്ന താളിൽനിന്ന് ശേഖരിച്ചത്