ജമാൽപുർ ഏറ്റുമുട്ടൽ (2014)

(2014ലെ ജമാൽപുർ ഏറ്റുമുട്ടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ലുധിയാന ജില്ലയിൽ ജമാൽ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു ക്രിമിനൽ കേസാണ് ജമാൽ വ്യാജ ഏറ്റുമുട്ടൽ കേസ്. ഹരീന്ദർ സിങ്(23), ജതീന്ദർ സിങ് (25) എന്നീ ദലിത് സഹോദരങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവമാണ് കേസിനാദാരം. [1] സംസ്ഥാനത്തെ ഭരണകക്ഷിയായ ശിരോമണി അകാലി ദൾ (ബാദൽ) പ്രവർത്തകനായ ഗുർജിത് സിങ്ങിന്റെ പങ്ക് വ്യക്തമായതോടെയാണ് കേസിന് പൊതുജനശ്രദ്ധ ലഭിച്ചത്.

ലുധിയാനയിലെ ബോഹപുർ ഗ്രാമത്തിൽ താമസക്കാരായ ജില്ലാതല കബഡി കളിക്കാരും ദലിത് സഹോദരങ്ങളുമായ യുവാക്കളാണ് ജമാൽപുരിലെ വാടകവീട്ടിൽ കോൺസ്റ്റബിൾ യദ്വിന്ദർ സിങ്ങിന്റേയും രണ്ടു ഹോംഗാർഡുകളുടെയും ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കൽ, കൊലപാതക ശ്രമം, മറ്റു അതിക്രമങ്ങൾ എന്നി കേസുകളിൽ 2013,14 വർഷങ്ങളിലായി ഉൾപ്പെട്ടിട്ടുള്ളവരാണ് യുവാക്കൾ എന്നാണ് പോലീസ് പറയുന്നത് [2], എന്നാൽ ഇക്കാര്യം കുടുംബങ്ങൾ നിഷേധിച്ചിട്ടുണ്ട്.

പ്രതിഷേധം

തിരുത്തുക

ഭരണകക്ഷി നേതാക്കളും പോലീസും പ്രതിസ്ഥാനത്തുള്ള കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ കുടുംബവും ആംആദ്മി പാർട്ടി പഞ്ചാബ് ഘടകവും സംസ്ഥാനത്ത് വൻ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. [3] പ്രതിസ്ഥാനത്തുള്ള ഗുർജിത് സിങ് ജാട്ട് സമുദായാംഗമായതിനാലും യുവാക്കൾ ദലിത് വിഭാഗത്തിൽ പെട്ടവരായതിനാലും കൊലപാതകം ജാതിയമാണെന്ന് ആരോപിച്ചായിരുന്നു കുടുംബാംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്. ലുധിയാന ഛണ്ഡിഖഡ് ദേശീയ പാത ഉപരോധമടക്കമുള്ള സമരപരിപാടികൾ കുടുംബാംഗങ്ങൾ നടത്തിയിരുന്നു. [4]

കൊലപാതകത്തിൽ പങ്കാളികളായ മാച്ഛിവാറ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കോൺസ്റ്റബിൾ മൻജിന്ദർ സിങ്, ഖന്ന ജില്ല എസ്എസ്പി ഹർഷ് കുമാർ ബൻസൽ, രണ്ടു ഹോംഗാർഡുകൾ എന്നിവരെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.[5]

  1. "Family blocks Ludhiana-Chandigarh road, demands CBI inquiry". Hindustan Times. 2014-09-28. Archived from the original on 2014-10-03. Retrieved 2016-07-17.
  2. Ludhiana shooting: SAD leader shot at brothers from close range:Retrieved from Hindustan Times Archived 2014-10-01 at the Wayback Machine.: 30 September 2014
  3. AAP demands CBI probe into Ludhiana killings: Retrieved from The Times of India: 1 October 2014
  4. Family blocks Ludhiana-Chandigarh road, demands CBI inquiry: Retrieved from Hindustan Times Archived 2014-10-03 at the Wayback Machine.: Dated 28 September 2014
  5. Punjab Government Constitutes Special Investigation Team into Jamalpur Fake Encounter: Retrieved from NDTV: Dated 30 September 2014
"https://ml.wikipedia.org/w/index.php?title=ജമാൽപുർ_ഏറ്റുമുട്ടൽ_(2014)&oldid=3631730" എന്ന താളിൽനിന്ന് ശേഖരിച്ചത്