2012 രാജ്യാന്തര സഹകരണ വർഷം

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, 2012 രാജ്യാന്തര സഹകരണ വർഷം (2012 International Year of Co-operatives) ആയി ആചരിക്കാൻ ആഹ്വാനംചെയ്യുന്നു.. ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ സഹകരണപ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് വർഷാചരണ സന്ദേശത്തിൽ പറയുന്നു. ദാരിദ്ര്യ നിർമാർജ്ജനം, തൊഴിൽലഭ്യത, തൊഴിലവസരങ്ങളുടെ വർധന, സമൂഹത്തിന്റെ ഐക്യവും കെട്ടുറപ്പും എന്നിവയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്ന് ഈ വിലയിരുത്തൽ അടിവരയിടുന്നു. ഇനിയും നേടാൻകഴിഞ്ഞിട്ടില്ലാത്ത സഹസ്രാബ്ദ വികസനലക്ഷ്യങ്ങൾ (Millennium Development Goals) സാക്ഷാൽക്കരിയ്ക്കാൻ സഹകരണമേഖല ശക്തിപ്പെടണമെന്നും ഐക്യരാഷ്ട്രസഭ വിശ്വസിക്കുന്നു. സഹകരണ പ്രസ്ഥാനങ്ങൾ ഒരു മെച്ചപ്പെട്ട ലോകം നിർമ്മിക്കുന്നു (Cooperative Enterprises Build a Better World ) എന്നതാണ് വിഷയമായി നിർദ്ദേശിച്ചിട്ടുള്ളത് . സഹകരണത്തെക്കുറിച്ച് അവബോധമുണ്ടാക്കുക, സഹകരണം വളർത്തുക, അതിനു വേണ്ട നിയമങ്ങളും നയങ്ങളും രൂപീകരിക്കുക എന്നിവയായിരിക്കണം ലക്ഷ്യങ്ങൾ. [1]

സഹകരണപ്രസ്ഥാനംതിരുത്തുക

സഹകരണം എന്നാ മഹത്തായ ആശയത്തിന്റെ പിതാവ്, റോബർട്ട്‌ ഒവാൻ ആണ്. പരസ്പര സഹായത്തിലൂടെ സാമൂഹ്യ പുരോഗതി എന്നാ ലക്ഷ്യത്തോടെ പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഉടലെടുത്ത ഈ എളിയ സംരംഭം ഇന്ന് 92 രാജ്യങ്ങളിലായി 100 കോടിയിലേറെ അംഗങ്ങളുള്ള പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.

അവലംബംതിരുത്തുക

  1. http://www.un.org/en/events/coopsyear/
  • മലയാളമനോരമ, കൊച്ചി - 09 ജനുവരി 2012