2005-ലെ ഇന്തോനേഷ്യൻ ക്രൈസ്തവ പെൺകുട്ടികളുടെ ശിരച്ഛേദം

(2005 Indonesian beheadings of Christian girls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2005 ഒക്റ്റോബർ 30-ന്, തെരേസിയ മൊറാ‌ൻഗ്കെ (15), അ‌ൽഫിറ്റ പോലിവോ (17), യാർനി സാംബുവേ (17) എന്നീ ക്രിസ്ത്യൻ പെൺകുട്ടികളെ ഇന്തോനേഷ്യയിലെസുലാവേസി ദ്വീപിലെ പോസോ പ്രവിശ്യയിൽ വച്ച് ഇസ്ലാമിക തീവ്രവാദികൾ ശിരച്ഛേദം ചെയ്ത് കൊല്ലുകയുണ്ടായി. ഈ പ്രവിശ്യയിൽ 2001 മുതൽ വർഗ്ഗീയ അക്രമങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു.[1] ഫിലിപ്പീൻസ് സന്ദർശിച്ചശേഷമാണ് അക്രമികൾ ഈ സംഭവം ആസൂത്രണം ചെയ്തത്. 2006-ൽ മൂന്ന് പുരുഷന്മാരെ ഇതു സംബന്ധിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. 2007-ൽ ഇവരെ കുറ്റക്കാരായി വിധിക്കുകയും ഒരാൾക്ക് 20 വർഷവും മറ്റു രണ്ടു പേർക്ക് 14 വർഷവും വീതം തടവുശിക്ഷ നൽകുകയുമുണ്ടായി.

അവലംബം തിരുത്തുക

  1. "Indonesians jailed for beheadings". BBC News. 21 March 2007. Retrieved 13 October 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക