2005-ലെ ഇന്തോനേഷ്യൻ ക്രൈസ്തവ പെൺകുട്ടികളുടെ ശിരച്ഛേദം
2005 ഒക്റ്റോബർ 30-ന്, തെരേസിയ മൊറാൻഗ്കെ (15), അൽഫിറ്റ പോലിവോ (17), യാർനി സാംബുവേ (17) എന്നീ ക്രിസ്ത്യൻ പെൺകുട്ടികളെ ഇന്തോനേഷ്യയിലെസുലാവേസി ദ്വീപിലെ പോസോ പ്രവിശ്യയിൽ വച്ച് ഇസ്ലാമിക തീവ്രവാദികൾ ശിരച്ഛേദം ചെയ്ത് കൊല്ലുകയുണ്ടായി. ഈ പ്രവിശ്യയിൽ 2001 മുതൽ വർഗ്ഗീയ അക്രമങ്ങൾ നടന്നുവരുന്നുണ്ടായിരുന്നു.[1] ഫിലിപ്പീൻസ് സന്ദർശിച്ചശേഷമാണ് അക്രമികൾ ഈ സംഭവം ആസൂത്രണം ചെയ്തത്. 2006-ൽ മൂന്ന് പുരുഷന്മാരെ ഇതു സംബന്ധിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. 2007-ൽ ഇവരെ കുറ്റക്കാരായി വിധിക്കുകയും ഒരാൾക്ക് 20 വർഷവും മറ്റു രണ്ടു പേർക്ക് 14 വർഷവും വീതം തടവുശിക്ഷ നൽകുകയുമുണ്ടായി.
അവലംബം
തിരുത്തുക- ↑ "Indonesians jailed for beheadings". BBC News. 21 March 2007. Retrieved 13 October 2012.