ഫുട്ബോൾ ലോകകപ്പ് 1934

(1934 FIFA World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1934 മെയ് 27 മുതൽ ജൂൺ പത്ത് വരെ 15 ദിവസങ്ങളിലായി നാലു കോൻ ഫെഡറേഷനുകളിൽ നിന്ന് യോഗ്യത മത്സരങ്ങൾ ജയിച്ചു വന്ന പതിനാറ് ടീമുകളാണ് രണ്ടാം ലോകകപ്പിൽ മത്സരിച്ചത്. ഇറ്റലിയിലെ ഏട്ട് നഗരങ്ങളിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. മൊത്തം 17 മത്സരങ്ങൾ ഉണ്ടായിരുന്ന ടൂർണമെന്റ് കാണാൻ 363000 ഫുട്ബോൾ ആരാധകർ ഒഴുകിയെത്തി. ഒരോ മത്സരത്തിലും ശരാശരി 4.12 ഗോളുകൾ വീതമടിച്ച് 70 ഗോളുകളാണ് മൊത്തത്തിൽ സ്കോർ ചെയ്തത്. 32 ടീമുകൾ പങ്കെടുത്ത യോഗ്യത മത്സരങ്ങളിൽ നിന്ന് ആതിഥേയരായ ഇറ്റലിയും മത്സരിച്ച് ജയിച്ചാണ് ടൂർണമെൻറിനെത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന ഏക ആതിഥേയ രാജ്യവും ഇറ്റലിയാണ്.

1930 ൽ ഉറുഗ്വേ യിൽ വെച്ച് നടന്ന ആദ്യ ലോകകപ്പിൽ യൂറോപ്പിൽ നിന്നുള്ള പല രാജ്യങ്ങളും ക്ഷണം നിരസിച്ചതിൽ പ്രതിഷേധിച്ച് നിലവിലെ ചാമ്പ്യൻമാരായ ഉറുഗ്വേ ടൂർണമെന്റ് ബഹിഷ്ക്കരിച്ചു. നിലവിലെ ചാമ്പ്യൻമാരില്ലാതെ നടന്ന ഏക ലോകകപ്പ് 1934 ലെ രണ്ടാം ലോക കപ്പാണ്. ഏട്ടു റൗണ്ടുകളിലായി നടന്ന നീണ്ട മാരത്തൻ ചാർച്ചകൾക്കൊടുവിലാണ് ഇറ്റലിയെ ആതിഥേയ രാജ്യമായി പ്രഖ്യപിച്ചത്. ഇറ്റാലിയൻ ഗവർമെന്റ് അന്ന് ലോകകപ്പിനായി 3.5 മില്ല്യൻ ലിറ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തു.

ഭൂഖണ്ഡങ്ങൾ അടിസ്ഥാനമാക്കി നടന്ന യോഗ്യത മത്സരങ്ങളിൽ നിന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, പെറു, ചിലി എന്നീ രാജ്യങ്ങൾ വ്യത്യസ്തമായ കാരണങ്ങളാൽ വിട്ടുനിന്നതു കൊണ്ട് അർജന്റീനയും ബ്രസീലും ഒറ്റ യോഗ്യത മത്സരങ്ങൾ പോലും കളിക്കാതെയാണ് ടൂർണമെന്റിറിനെത്തിയത്.

1934 ലെ രണ്ടാം ലോകകപ്പിന്റെ ഫൈനൽ റൗണ്ടിൽ മത്സരിച്ച 16 ടീമുകളിൽ പന്ത്രണ്ടും യൂറോപ്പിൽ നിന്നുള്ളവയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്, ബ്രസീൽ, അർജൻറീന, ഈജീപ്റ്റ് എന്നിവയായിരുന്നു യൂറോപ്പിന് പുറത്ത് നിന്നുള്ള ടീമുകൾ. ഇതിൽ ഈജിപ്റ്റ് ലോകകപ്പിൽ പങ്കെടുത്ത ആദ്യ ആഫ്രിക്കൻ രാജ്യം എന്ന ബഹുമതിക്ക് അർഹരായി. അർജന്റീന, ആസ്ട്രിയ, ബെൽജിയം, ബ്രസീൽ, ചെക്കോസ്ലാവാക്യ, ഈജിപ്റ്റ്, ഫ്രാൻസ്, ജർമനി, ഹംഗറി, ഇറ്റലി, നെതർലാന്റ്, റൊമാനിയ, സ്പെയിൻ, സ്വീഡൻ, സിറ്റ്സർലാന്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയായിരുന്നു രണ്ടാം ലോകകപ്പിൽ പങ്കെടുത്ത ടീമുകൾ. ഈ പതിനാറു ടീമുകളിൽ പത്തും ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന ടീമുകൾ ആയിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഒന്നിനെതിരെ ഏഴു ഗോളുക്കൾക്ക് ഇറ്റലി യുണൈറ്റഡ് സ്റ്റേറ്റി്നേയും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വീഡൻ അർജൻറീനയേയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്പെയിൻ ബ്രസീലിനേയും തോൽപ്പിച്ചു. ആദ്യറൗണ്ടിൽ തന്നെ ഈജിപ്റ്റും പരാജയപ്പെട്ടതോടു കൂടി ലോക കപ്പ് ചരിത്രത്തിൽ രണ്ടാം റൗണ്ടിൽ യുറോപ്യൻമാർ മാത്രമുള്ള ഏക ലോക കപ്പായി മാറി 1934 ലെ രണ്ടാം ലോകകപ്പ്.

രണ്ടാം റൗണ്ടിലേക്ക് ആസ്ട്രിയ, ചെക്കോസ്ലാവാക്യ, ജെർമനി, ഹംഗറി, ഇറ്റലി, സ്പെയിൻ, സ്വീഡൻ, സിറ്റ്സർലാന്റ് എന്നീ എട്ട് രാജ്യങ്ങളായിരുന്നു യോഗ്യത നേടിയത്. എല്ലാ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളായിരുന്നു. കോർട്ടർ ഫൈനൽ മത്സരത്തിൽ അധിക സമയത്തിന് ശേഷവും കളിസമനിലയിൽ ആയതിനാൽ ഇറ്റലിയും സ്പെയിനും തമ്മിൽ വീണ്ടും കളികേണ്ടി വന്നതും ഈ ലോകകപ്പിലാാണ്. വളരെ അക്രമാസക്തമായ ഈ മത്സരത്തിന് ശേഷം പരിക്ക് കാരണം പല പ്രമുഖ കളിക്കാർക്കും എന്നന്നേക്കുമായി ഫുട്ബോൾ ഉപേക്ഷിക്കേണ്ടതായി പോലും വന്നു. രണ്ടാമത്തെ മത്സരത്തിൽ ഒരിഗോളിന് സ്പെയിനെ തോൽപ്പിച്ച് ഇറ്റലി സെമിയിൽ കടന്നു. സെമിയിൽ ആസ്ട്രിയയെ തോൽപ്പിച്ച് ഇറ്റലി ഫൈനലിൽ കടന്നു. ഹംഗറിയെ തോൽപ്പിച്ചായിരുന്നു ആസ്ട്രിയ സെമിയിൽ എത്തിയിരുന്നത്. സി റ്റ്സസർലന്റിനെ തോൽപ്പിച്ച് ചെക്കോസ്ലാവാക്യ യും സ്വിഡനെ തോൽപ്പിച്ച് ജർമനിയും സമിയിൽ എത്തിയിരുന്നു. സെമിയിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിലെത്തിയ ചെക്കോ സ്ലോവാക്യ മത്സരത്തിന്റെ എൻ പതാം മിനുട്ട് വരെ ഒരു ഗോളിന് മുന്നിലായിരുന്നു. ഫൈനൽ മത്സരത്തിന്റെ തൊട്ടു മുൻപ് സമനില നേടിയ ഇറ്റലി അധിക സമയത്ത് നേടിയ മറ്റൊരു ഗോളോടു കൂടി 1934 ലെ രണ്ടാം ലോകകപ്പിന്റെ ജേതാക്കളായി.

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_1934&oldid=3086364" എന്ന താളിൽനിന്ന് ശേഖരിച്ചത്