മംഗോളിയൻ വിപ്ലവം (1921)

(1921ലെ മംഗോളിയൻ വിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോവിയേറ്റ് റെഡ് ആർമിയുടെ സഹായത്തോടെ മംഗോളിയയിൽ മംഗോളിയൻ വിപ്ലവകാരികൾ റഷ്യൻ വൈറ്റ് ഗാർഡുകളെ രാജ്യത്തിന്‌ പുറത്താക്കിയ രാഷ്ട്രീയ സൈനിക പ്രക്ഷോഭമാണ്‌ 1921ലെ മംഗോളിയൻ വിപ്ലവം.1924ൽ മംഗോളിയൻ പീപ്പിൾസ് റിപ്പബ്ലിക്ക് അവിടെ സ്ഥാപിക്കപ്പെട്ടു.എന്നാൽ 1990 വരെ മംഗോളിയൻ പീപ്പിൾസ് റിപ്പബ്ലിക്ക് സോവിയേറ്റ് യൂണിയന്റെ നിരീക്ഷക രാജ്യമായിരുന്നു.ഈ പ്രക്ഷോഭത്തോടെ മംഗോളിയയുടെ മേലിലുള്ള ചൈനയുടെ അധീശ്വത്വം അവസാനിക്കപ്പെട്ടു.1919 മുതൽ മംഗോളിയ നിലവിൽ വന്നു.ഈ വിപ്ലവത്തിനെ പീപ്പിൾസ്സ് റവലൂഷൻ ഓഫ് 1921 എന്നും പീപ്പിൾസ് റവലൂഷൻ (Mongolian: Ардын хувьсгал) എന്നും ഇത് അറിയപ്പെട്ടു.

The Bogd Khan

1911ൽ ചൈനയിൽ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു.ഒന്നിനു പുറകെ ഒന്നായി ഓറോ പ്രവശ്യകളും ഖിങ്ങ്(Quing) സർക്കാരിൽ നിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ചു.1911ൽ മംഗോളിയയുടെ പുറത്തേ സ്ഥലം സ്വാതന്ദ്ര്യം പ്രഖ്യാപിച്ചു.ഖുതുക്തുവിന്റെ കീഴിൽ മതാധിഷ്ഠിത ഭരണം ആരംഭിച്ചു.ഡിസംബർ 29ന്‌ അദ്ദേഹം ബോഗ്ദ് ഖാൻ(ചക്രവർത്തി,Great khan)ആയി അവയം പ്രഖ്യാപിച്ചു[1] .1911 മുതൽ 1919 വരെ ബോഗ്ദ് ഖാൻ കാലഘട്ടമായിരുന്നു.ബുദ്ധിസ്റ്റ് മത ആചാരങ്ങളുടെ ഒരു സങ്കലനമായിരുന്നു പുതിയ മംഗോളിയൻ സർക്കാർ.

സംസ്ഥാന സർക്കാരിന്റെ അധീനതയിലാണെങ്കിലും ബോഗ്ദ് ഖാന്റെ നിയമ സഭകായിരുന്നു കൂടുതൽ അധികാരങ്ങളും.മംഗോളിയൻ റഷ്യൻ ചരിത്ര രേഖകളിൽ മംഗോളിയൻ സമൂഹം ഈ ഭരണത്തിൽ സംതൃപ്തരായിരുന്നെങ്കിലും വിഭിന്ന കാഴ്ച്ചപ്പാടുകൾ രാഷ്ട്രത്തിന്റെ വികസനത്തിനെ പറ്റി പുലർത്തി പോയിരുന്നു.

ഏകാധിപത്യ അവസാനം

തിരുത്തുക
 
Xu Shuzheng

റഷ്യൻ വിപ്ലവത്തിനു ശേഷം ബോൾഷെവിക സംഘം മംഗോളിയയിലേക്ക് കടന്ന് വന്നു.ഈ സമയത്ത് ചൈന മംഗോളിയയിൽ അധിനിവേശം നടത്തി ഏകാധിപത്യം അവസാനിപ്പിക്കാൻ മന്ത്രിമാരിൽ നിന്ന് ഒപ്പിട്ടു വാങ്ങി, ബോഗ്ദ് ഖാനെ പുറത്താക്കി.

1919ൽ കുറച്ച് മംഗോളിയക്കാർ ചേർന്ന് കൗൺസുലാർ ഹില്ല എന്നൊരു സംഘടനയും കിഴക്കൻ ഉർഗ എന്ന സംഘടനയും രൂപീകരിച്ചു. രൂപീകരിച്ചു.ഇവർ സ്വതന്ത്ര മംഗോളിയക്ക് ആവശ്യം ഉന്നയിച്ചു.

മംഗോളിയൻ പീപ്പിൾസ് പാർട്ടിയുടെ രൂപീകരണം

തിരുത്തുക

ബോൾഷെവിക് അനുകൂലികളായ ചിലർ കൌൻസുലർ ഹിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സോവിയേറ്റ് ഭരണകൂടം മംഗോലിയയിലേക്ക് ആളെ അയക്കുകയും തിരിച്ചെതിയ അവർ സ്ഥിതി ഗതികൾ വിശദമാക്കി.സോവിയേറ്റ് സർക്കാർ മംഗോളിയൻ തോഴിലാളികൾക്ക് സഹായം വാഗ്ദാനം നൽകി.ഇതോടെ ചൈനയുടെ ഒരു സംഘവുമായി സോവിയേറ്റിന്റെ ഒരു സംഘവുമായി യുദ്ധം നടക്കുകയും അതിൽ സോവിയേറ്റ് വിജയിക്കുകയും ചെയ്തു.

  1. See Thomas E. Ewing, Revolution on the Chinese Frontier: Outer Mongolia in 1911, Journal of Asian History (Bloomington, Ind., 1978), pp. 101-19.
"https://ml.wikipedia.org/w/index.php?title=മംഗോളിയൻ_വിപ്ലവം_(1921)&oldid=3952215" എന്ന താളിൽനിന്ന് ശേഖരിച്ചത്