മാർച്ച് 13

തീയതി
(13 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 13 വർഷത്തിലെ 72 (അധിവർഷത്തിൽ 73)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
  • 1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ വിയന്നയിൽ ആരംഭിച്ചു.
  • 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
  • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
  • 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
  • 1940 - റഷ്യ-ഫിന്നിഷ് വിന്റർ യുദ്ധം അവസാനിക്കുന്നു.
  • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.
  • 2008 - ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിലെ സ്വർണവില ആദ്യമായി ഔൺസിന് 1,000 ഡോളറായിരുന്നു.
  • 2016 - തുർക്കിയിലെ സെൻട്രൽ അങ്കാരയിലുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2016 - ഐവറി കോസ്റ്റ് നഗരമായ ഗ്രാൻഡ് ബാസ്സമിൽ രണ്ട് തീവ്രവാദികൾ ആക്രമണം നടത്തിയതിൽ 18 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.


• വള്ളത്തോൾ നാരായണ മേനോൻ

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർച്ച്_13&oldid=3758349" എന്ന താളിൽനിന്ന് ശേഖരിച്ചത്