മാർച്ച് 12
തീയതി
(12 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 12 വർഷത്തിലെ 71 (അധിവർഷത്തിൽ 72)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1664 - ന്യൂ ജെഴ്സി ബ്രിട്ടന്റെ കോളനിയായി
- 1894 - കൊക്ക-കോള ആദ്യമായി കുപ്പികളിലാക്കി വിപണനം ചെയ്തു
- 1918 - റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്ബർഗ്ഗിൽ നിന്നും മോസ്കോവിലേക്കു മാറ്റി
- 1930 - മഹാത്മാ ഗാന്ധി ദണ്ഡി യാത്രക്ക് നേതൃത്വം നൽകി.
- 1967 - സുഹാർത്തോ സുകാർണോയെ പിന്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റായി
- 2011 - ജപ്പാനിലെ ഭൂകമ്പത്തിന്റെ ഒരു ദിവസം കഴിഞ്ഞപ്പോൾ ഫുകുഷിമ ഡായിച്ചി ആണവ നിലയത്തിലെ ഒരു റിയാക്റ്റർ ഉരുകുകയും അന്തരീക്ഷത്തിൽ റേഡിയോആക്ടിവിറ്റി പ്രസരിക്കുകയും ചെയ്തു.
- 2014 - ന്യൂയോർക്ക് നഗരത്തിന്റെ കിഴക്കൻ ഹാർലെം പ്രദേശത്ത് ഗ്യാസ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
തിരുത്തുക- 1881 - മുസ്തഫ കമാൽ അത്താതുർക്ക് - തുർക്കിയുടെ ആദ്യത്തെ പ്രസിഡന്റ്
- 1913 - യഷ്വന്ത റാവു ചവാൻ - മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി - ഇന്ത്യ
- 1984 - ശ്രേയ ഘോഷാൽ - ചലച്ചിത്ര പിന്നണി ഗായിക - ഇന്ത്യ