12 ആംഗ്രി മെൻ

1957 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം
(12 ആങ്കറി മെൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1957 ൽ ഇറങ്ങിയ ഈ സിനിമ , ചലച്ചിത്ര ലോകത്തെ ക്‌ളാസിക്കുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത് . അമേരിക്കയിൽ ഇന്ന് വരെ ഇറങ്ങിയ മികച്ച പത്തു സിനിമകളിൽ ഒന്നായി ഇതിനെ വിലയിരുത്തപ്പെടുന്നു . 1957 ൽ ഇറങ്ങിയതാണെങ്കിലും ഒരു കലാസൃഷ്ടി എന്ന നിലയിലും ഒരു സമൂഹത്തെ ബോധവൽക്കരിക്കുന്ന കാര്യത്തിലും ഈ സിനിമ കാലങ്ങളെ അതിജീവിക്കുന്ന ഒരു പ്രമേയം ആണ് അവതരിപ്പിച്ചിട്ടുള്ളത് . ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഈ സിനിമ ഒരു പാഠപുസ്തകം ആയി കരുതപ്പെടുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ ഉദാത്തമായ ചില തത്ത്വങ്ങളുടെ ആവിഷ്കാരം ആണ് സംവിധായകനും തിരക്കഥാകൃത്തും ഇതിലൂടെ സാധിച്ചെടുത്തത് . സിനിമ ഒരു കോടതി മുറിയുടെ ഉള്ളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് . മൊത്തം ഉള്ള 96 മിനിറ്റിൽ ആകെ 3 മിനിട്ടു മാത്രമാണ് കോടതിക്ക് പുറത്തു ചിത്രീകരിച്ചിട്ടുള്ളത് . അമേരിക്കൻ ജൂറി സംവിധാനത്തിൽ നടക്കുന്ന ഒരു കുറ്റ വിചാരണ ആണ് ഇതിലെ കഥാതന്തു . മറ്റൊരു പ്രത്യേകത കഥാപാത്രങ്ങൾ ആരും തന്നെ പേര് വെളിപ്പെടുത്തുന്നില്ല എന്നതാണ് . ഏറ്റവും അവസാന രംഗത്തിൽ മാത്രമേ രണ്ടു കഥാപാത്രങ്ങൾ പേര് വെളിപ്പെടുത്തുന്നുള്ളു . ഒരു ആൺ കുട്ടി അവന്റെ അച്ഛനെ കുത്തിക്കൊന്നു എന്നതാണ് കുറ്റവിചാരണ നടക്കുന്ന കേസ് .

12 Angry Men
പ്രമാണം:12 angry men.jpg
Theatrical release poster
സംവിധാനംSidney Lumet
നിർമ്മാണം
കഥReginald Rose
തിരക്കഥReginald Rose
അഭിനേതാക്കൾ
സംഗീതംKenyon Hopkins
ഛായാഗ്രഹണംBoris Kaufman
ചിത്രസംയോജനംCarl Lerner
സ്റ്റുഡിയോOrion-Nova Productions
വിതരണംUnited Artists
റിലീസിങ് തീയതി
  • ഏപ്രിൽ 13, 1957 (1957-04-13)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$340,000[1][2]
സമയദൈർഘ്യം96 minutes
ആകെ$1,000,000 (rentals)[3]
Film trailer

സിനിമയുടെ പുറകിൽ പ്രവർത്തിച്ചവർ

തിരുത്തുക

ഈ സിനിമ സംവിധാനം ചെയ്തത് സിഡ്‌നി ലുമേറ്റ് എന്ന പ്രശസ്ത സംവിധായകൻ ആയിരുന്നു . ഇതേ പേരിൽ തന്നെ ഉള്ള ഒരു ടെലിവിഷൻ അവതരണത്തിന്റെ ചലച്ചിത്ര ആഖ്യാനം ആയിരുന്നു സിഡ്‌നി ലുമേറ്റ് ചെയ്തത് . റെജിനാൾഡ് റോസ് കഥയും തിരക്കഥയും എഴുതിയ ഈ സിനിമ പല പുരസ്കാരങ്ങളും വാരിക്കൂട്ടി . അതി പ്രശസ്തമാണെങ്കിലും ഇറങ്ങിയ കാലത്തു ഈ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം ഒന്നും നേടിയില്ല . അക്കാലത്തു ഇറങ്ങിയ കളർ സിനിമകളോട് പിടിച്ചു നില്ക്കാൻ കഴിയാത്തതാണ് ബോക്സ് ഓഫീസ് പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്

കഥാസാരം

തിരുത്തുക

അമേരിക്കൻ കോടതിമുറിയിൽ തുടങ്ങാൻ പോകുന്ന കുറ്റവിചാരണയോടെയാണ് സിനിമ തുടങ്ങുന്നത് . 18 വയസ്സുള്ള ആൺകുട്ടി അവന്റെ അച്ഛനെ കുത്തിക്കൊന്നു എന്നതാണ് ആരോപണ വിധേയമായ കേസ് . ജഡ്ജിയും 12 ജൂറി മെമ്പർമാരും വിചാരണക്ക് തയ്യാറെടുക്കുന്നു . കുട്ടി യഥാർത്ഥത്തിൽ കുറ്റം ചെയ്തിട്ടുണ്ടോ എന്നാണ് തീരുമാനിക്കപ്പെടേണ്ടത് . പ്രാഥമികമായി നടക്കുന്ന വോട്ടെടുപ്പിൽ എട്ടാമത്തെ ജൂറി ഒഴികെ ബാക്കി 11 പേരും കുട്ടി കുറ്റക്കാരനാണ് എന്ന് അഭിപ്രായപ്പെടുന്നു . ഐക്യകണ്ഠേനയല്ലാത്ത ഒരു വിധിയും സ്വീകാര്യമല്ലാത്തതിനാൽ കേസ് വീണ്ടും വീണ്ടും ചർച്ചക്ക് എടുക്കേണ്ടി വരുന്നു .പല കാരണങ്ങളാലും പണി പെട്ടെന്ന് തീർത്തിട്ട് പോവുക എന്നതാണ് പല ജൂറി മെമ്പർമാരുടെയും മനസ്സിലിരുപ്പ് . ഒരാൾക്ക് ഒരു കളി കാണാൻ പോകുകയാണ് വേണ്ടതെങ്കിൽ മറ്റൊരാൾ ചേരിയിൽ നിന്നും വരുന്ന ആളുകളുടെ കേസുകൾക്ക് അത്ര സമയം ചിലവിട്ടാൽ മതി എന്ന അഭിപ്രായക്കാരാണ് ആണ് . വിയോജിപ്പ് പ്രകടിപ്പിക്കുന്ന 8 - നമ്പർ ജൂറി സാക്ഷികളായ രണ്ടു പേരുടെ മൊഴിയുടെ കൃത്യതയെയും സത്യാവസ്ഥയെയും കുറിച്ച് സംശയാലു ആകുന്നു . ഒരു രഹസ്യ വോട്ടെടുപ്പിനും കൂടി അയാൾ മറ്റുള്ളവരെ നിർബന്ധിക്കുന്നു . 8 - നമ്പർ ജൂറി വോട്ട് ചെയ്യാത്ത അതിൽ പുതിയ ഒരാൾ കൂടി എട്ടിനോടൊപ്പം ചേരുന്നു . ഇത്തവണ 9 നമ്പർ ജൂറി കുട്ടി നിരപരാധി ആവാം എന്ന് അഭിപ്രായപ്പെടുന്നു . പിന്നീട് 5 - നമ്പർ ജൂറിയും 11 നമ്പർ ജൂറിയും കൂടി 8 നോടൊപ്പം ചേരുന്നു .പക്ഷാഘാതം വന്ന സാക്ഷിയുടെ മൊഴിക്ക് കൃത്യത കുറവായേക്കാം എന്ന ചർച്ച വന്നപ്പോൾ 2 നമ്പർ ജൂറിയും 6 നമ്പർ ജൂറിയും കുട്ടി നിരപരാധി ആയേക്കാം എന്ന അഭിപ്രായത്തിലെത്തുന്നു . ഇപ്പോൾ ബലാബലം 6 - 6.അടുത്തതായി സംശയം ഉണരുന്നത് റോഡിനു എതിരെ താമസിക്കുന്ന വൃദ്ധയായ സ്ത്രീയുടെ സാക്ഷി മൊഴിയിൽ ആണ് . കാഴ്ച ശക്തി കുറവായ അവർ എങ്ങനെ കൊലപാതക ദൃശ്യം കൃത്യമായി കണ്ടു എന്നത് ജൂറി മെമ്പർമാർക്കിടയിൽ വാദപ്രതിവാദത്തിനിടയാക്കി . ഇതോടു കൂടി 3 നമ്പർ ജൂറി മാത്രം കുട്ടി കുറ്റക്കാരനാണെന്നു വാദിക്കുകയും അവനെ ശിക്ഷിക്കണം എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു . ആദ്യം മുതലേ തന്നെ കുട്ടിയെ ശിക്ഷിക്കണം എന്ന അഭിപ്രായം ഉള്ള ആൾ ആയിരുന്നു അയാൾ . ഒറ്റപ്പെട്ടപ്പോൾ അയാൾ അട്ടഹസിക്കുകയും പിന്നെ പൊട്ടിക്കരയുകയും ചെയ്യുന്നു . കൗമാരക്കാരനായ സ്വന്തം മകനുമായുള്ള കുടുംബപ്രശ്‍നം ആയിരുന്നു അയാളെ ഇത്രയും വാശി പിടിപ്പിച്ചത് . പോക്കെറ്റിൽ നിന്നും തന്റെയും മകന്റെയും ഫോട്ടോ പുറത്തെടുത്തു അയാൾ കീറി എറിയുകയും ചെയ്യുന്നു . പിന്നീട് കുട്ടി കുറ്റക്കാരനല്ല എന്ന മറ്റുള്ളവരുടെ അഭിപ്രായത്തോട് അയാളും യോജിക്കുകയും ഐക്യകണ്ടേനയുള്ള തീരുമാനത്തിൽ 12 പേരും എത്തിച്ചേരുകയും ചെയ്യുന്നു .കോടതിമുറി വിട്ടു എല്ലാവരും പടികൾ ഇറങ്ങി പുറത്തേക്കു പോകുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു

കഥാപാത്രങ്ങളും അഭിനേതാക്കളും

തിരുത്തുക

ജൂറി 1 - മാർട്ടിൻ ബാലസം ജൂറി 2 - ജോണ് ഫീൽഡർ ജൂറി 3 - ലീ ജെ കോബ്ബ്‌ ജൂറി 4 -മാർഷൽ ജൂറി 5 -ജാക്ക് ക്ലുഗ്മാൻ ജൂറി 6 -എഡ്‌വേഡ്‌ ബിൻസ് ജൂറി 7 - ജാക്ക് വാർഡൻ ജൂറി 8 -ഹെന്രി ഫോണ്ട ജൂറി 9 -ജോസഫ് സ്വീനി ജൂറി 10 - എഡ് ബഗ്ലി ജൂറി 11 - ജോർജ് വോസ്‌കോവെക് ജൂറി 12 - റോബർട്ട് വെബ്ബർ ജഡ്ജ് - റൂഡി ബോണ്ട് (ജൂറി അംഗങ്ങൾ ആയി അഭിനയിച്ച എല്ലാ അഭിനേതാക്കളും പരേതരായി)

നിരൂപണം

തിരുത്തുക

ലോകപ്രശസ്ത നിരൂപകർ എല്ലാവരും ചിത്രത്തെ മുക്തകണ്ഠം പ്രകീർത്തിച്ചു . നേരത്തെ സൂചിപ്പിച്ചതു പോലെ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചില്ല . അവാർഡുകൾ ഓസ്കാർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും ആ വർഷം ഇറങ്ങിയ "ബ്രിഡ്ജ് ഓൺ റിവർ കൊവായി " ആണ് അധികം അവാർഡുകളും നേടിയത് .

1. http://www.imdb.com/title/tt0050083/ 2. http://www.filmsite.org/twelve.html 3. http://www.rogerebert.com/reviews/great-movie-12-angry-men-1957

  1. Box Office Information for 12 Angry Men. The Numbers. Retrieved April 14, 2012.
  2. Anita Ekberg Chosen for 'Mimi' Role Louella Parsons:. The Washington Post and Times Herald (1954-1959) [Washington, D.C] 08 Apr 1957: A18.
  3. "Top Grosses of 1957", Variety, 8 January 1958: 30
"https://ml.wikipedia.org/w/index.php?title=12_ആംഗ്രി_മെൻ&oldid=3609249" എന്ന താളിൽനിന്ന് ശേഖരിച്ചത്