​എ ആർ രാജ രാജ വർമ്മ ഗ്രന്ഥശാല പ്രയാർ

ആലപ്പുഴ ജില്ലയിൽ ഓച്ചിറക്കു പടിഞ്ഞാറ് പ്രയാർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പുതുപ്പള്ളിയുടെ ചരിത്രമുറങ്ങുന്ന ഒരു ഗ്രന്ഥശാലയാണ് ഇത്.

നൂറ്റാണ്ട് പിന്നിട്ട പ്രയാർ എ. ആർ. രാജ രാജ വർമ്മ ഗ്രന്ഥശാല ഓണാട്ടുകരയുടെ മാർഗ്ഗദീപമാണ്. ഗ്രന്ഥശാലയുടെ സ്ഥാപകനും പ്രഥമ സെക്രട്ടറിയും വല്ലാറ്റൂർ ഗോപാലപിള്ളയായിരുന്നു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവും കവിയും വിവർത്തകനുമായ സി.എസ് . സുബ്രഹ്മണ്യൻപോറ്റിയായിരുന്നു പ്രഥമ പ്രസിഡണ്ട്. മഹാകവി കുമാരനാശാൻ ഗ്രന്ഥശാല സന്ദർശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത നിരൂപകനായ എസ്. ഗുപ്തൻനായർ നിത്യ സന്ദർശകനായിരുന്നു. പുതുപ്പള്ളി  രാഘവൻ ദീർഘകാലം ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. അക്കാലത്തു ഗ്രന്ഥശാലയിലെ മുഴുവൻ പുസ്തകങ്ങളും വായിച്ചിട്ടുള്ള അദ്ദേഹം "വിപ്ലവ സ്മരണകൾ" എന്ന ആത്മകഥയിൽ " എന്നെ ഞാനാക്കിയ ഗ്രന്ഥശാല" എന്നാണ് രാജ രാജ വർമ്മ ഗ്രന്ഥശാലയെ വിശേഷിപ്പിച്ചിരിക്കുന്നത്.[1]

  1. https://keralakaumudi.com/news/news.php?id=1164020&u=local-news-alappuzha. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)