ഹർചരൺസിങ് ലോംഗോവാൾ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

അകാലിദളിന്റെ അദ്ധ്യക്ഷനായിരുന്നു ഹർചരൺസിങ് ലോംഗോവാൾ(2 ജാനു: 1932 − 20 ആഗസ്റ്റ് 1985). മതവിദ്യാഭ്യാസത്തിനു ശേഷം ഗുരുദ്വാരകളിൽ ഗ്രന്ഥപാരായണവും നടത്തിവന്നിരുന്ന ഹർചരൺ രാഷ്ട്രീയത്തിലും തല്പരനായി.ലോംഗോവാൾ ഗ്രാമത്തിലേയ്ക്കു താമസം മാറ്റിയ ഹർചരൺ തന്റെ പേരിനു ശേഷം ലോംഗോവാൾ എന്നു കൂട്ടിച്ചെർക്കുകയുമുണ്ടായി.ശിരോമണി അകാലിദളിൽ അംഗവുമായിരുന്നു ഹർചരൺ.

Harchand Singh Longowal
Harchand Singh Longowal on an India Post stamp issued by the Government of India
ജനനം(1932-01-02)2 ജനുവരി 1932
മരണം20 ഓഗസ്റ്റ് 1985(1985-08-20) (പ്രായം 53)
Sherpur,
Punjab, India
ദേശീയതIndian
തൊഴിൽPresident of the Akali Dal

രാഷ്ട്രീയം

തിരുത്തുക

പഞ്ചാബിലെ സിവിൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന ലോംഗോവാളിന്റെ ചില തീരുമാനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. സർക്കാരിലേയ്ക്കു നികുതിയൊന്നും കൊടുക്കേണ്ടതില്ല എന്നും പഞ്ചാബിനു പുറത്തേയ്ക്കു ധാന്യങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും നീക്കം മരവിപ്പിയ്ക്കാനുമുള്ള 1984 ജൂൺ 3 നു നടത്തിയ ആഹ്വാനം സർക്കരിനെ പരിഭ്രാന്തമാക്കി. തൊട്ടടുത്ത ദിവസം തന്നെ സുവർണ്ണ ക്ഷേത്രത്തിലേയ്ക്കു സൈനിക നീക്കം നടത്തുന്നതിനു ഈ പ്രസ്താവന കാരണമായെന്നു കരുതുന്നു.[1]

പഞ്ചാബ് സന്ധി

തിരുത്തുക

അകാലിദൾ നേതാക്കൾ പ്രധാനമ്ന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം അനുനയത്തിനും ധാരണയ്ക്കും വഴങ്ങി ഒപ്പിട്ട ധാരണയാണിത്.

അന്ത്യം

തിരുത്തുക

കരാർ ഒപ്പിട്ടതിനു ഒരുമാസത്തിനുള്ളിൽ ഷേർപൂരിലെ ഒരു ഗുരുദ്വാരയ്ക്കു സമീപം വച്ച് ലോംഗോവാൾ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു.

  1. Khushwant Singh, A History of the Sikhs, Volume II: 1839-2004, New Delhi, Oxford University Press, 2004, p. 341.
"https://ml.wikipedia.org/w/index.php?title=ഹർചരൺസിങ്_ലോംഗോവാൾ&oldid=3509190" എന്ന താളിൽനിന്ന് ശേഖരിച്ചത്