സിംബാബ്‍വെയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ് ഹ്വാങ്ങെ ദേശീയോദ്യാനം (മുൻപ് വാങ്കീ ഗെയിം റിസർവ്വ്) ബുലവായോക്കും വിക്ടോറിയ ഫാൾസിനും ഇടയിലെ പ്രധാന പാതയിൽ ഡെറ്റെ പട്ടണത്തിനു സമീപം പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ദേശീയോദ്യാനത്തിൻറെ സ്ഥാനം. ഈ ദേശീയോദ്യാനം സ്ഥാപിതമായത് 1928 ലാണ്. 22 വയസുകാരനായിരുന്ന ടെഡ് ഡേവിസൺ ആയിരുന്നു ദേശീയോദ്യാനത്തിൻറെ ആദ്യത്തെ വാർഡൻ.[2] ഹ്വാങ്ങെ മെയിൻ ക്യാമ്പിനു സമീപമുള്ള ഡെറ്റെയിലെ അക്കാലത്തെ റോഡെഷ്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്ററായിരുന്ന മാഞ്ചെസ്റ്ററിൽ ജനിച്ച ജെയിംസ് ജോൺസുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പാർക്കിനു വേണ്ടിയുള്ള സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ ജോൺസിന്റെ സഹായം ലഭിച്ചിരുന്നു.[3] 5 നേഷൻ കവാങ്കോ-സാമ്പസി ട്രാൻസ്‍ഫ്രോണ്ടിയർ കൺസർവേഷൻ മേഖലയിൽ ഉൾപ്പെടുത്തുന്നതിനായി ഈ ദേശീയോദ്യാനം പരിഗണിക്കപ്പെട്ടിരുന്നു.

ഹ്വാങ്ങെ ദേശീയോദ്യാനം
Hwange National Park
LocationMatabeleland North, Zimbabwe
Nearest cityHwange
Coordinates18°44′06″S 26°57′18″E / 18.735°S 26.955°E / -18.735; 26.955
Area14,651 കി.m2 (5,657 ച മൈ)[1]
Established1928 as a Game Reserve[2] (1961 as a National Park)[1]
Governing bodyZimbabwe Parks and Wildlife Management Authority

2011-ൽ ഈ ദേശീയോദ്യാനത്തിലെ ഒൻപത് ആനകളും അഞ്ച് സിംഹങ്ങളും രണ്ടു കാട്ടുപോത്തുകളും മൃഗവേട്ടക്കാരാൽ കൊല്ലപ്പെട്ടിരുന്നു.[4] 

ചിത്രശാല

തിരുത്തുക
  1. 1.0 1.1 National Parks and Nature Reserves of Zimbabwe, World Institute for Conservation and Environment Archived 16 April 2012 at the Wayback Machine..
  2. 2.0 2.1 G. Child; B. Reese (1977). Wankie National Park. National Parks and Wildlife Management of Rhodesia.
  3. T. Davison (1967). Wankie: The Story Of A Great Game Reserve. Books of Africa. p. 211.
  4. "Zimbabwe elephants poisoned by poachers in Hwange". BBC News Online. Retrieved 25 September 2013.
"https://ml.wikipedia.org/w/index.php?title=ഹ്വാങ്ങെ_ദേശീയോദ്യാനം&oldid=3999233" എന്ന താളിൽനിന്ന് ശേഖരിച്ചത്