ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്
ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ്. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ടാണ് രൂപീകരിച്ച വിഷൻ 2016 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ. നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.55 ബില്ല്യൻ ഇന്ത്യൻ രൂപ ($ 125 million) രൂപയുടേതാണ് പദ്ധതി. പദ്ധതിക്കായി ഡൽഹി, ബംഗാൾ സർക്കാരുകൾ പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു[1][2][3].
Human Welfare Trust | |
സ്ഥാപിക്കപ്പെട്ടത് | 2006 |
---|---|
ആസ്ഥാനം | ന്യൂ ഡൽഹി |
പ്രധാന ആളുകൾ | പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സൻ |
പ്രവർത്തന മേഖല | അഖിലേന്ത്യാ തലം |
പ്രധാന ശ്രദ്ധ | Humanitarian |
രീതി | Aid |
വരുമാനം | സംഭവാന |
ഉടമസ്ഥൻ | ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് |
വെബ്‌സൈറ്റ് | vision2016 |
വിഷൻ 2016
തിരുത്തുകവിഷൻ 2016 എന്ന പേരിൽ പത്തു വർഷം നീണ്ടു നിൽക്കുന്ന ബൃഹദ് പദ്ധതിയുമായാണ് ഇപ്പോൾ വെൽഫെയർ ട്രസ്റ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹികവും-സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണലാണ് മുഖ്യമായ ഊന്നൽ. മലയാളിയായ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസ്സനാണ് പദ്ധതിയുടെ ജനറൽ സെക്രട്ടറി[4].
ലക്ഷ്യം
തിരുത്തുകകേവല ജീവകാരുണ്യ പ്രവർത്തനം എന്നതിലുപരി മർദിതരും അശരണരുമായ ജനതയുടെ സമഗ്രമായ വികസനമാണ് വിഷൻ 2016-ലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, ദുരിതാശ്വാസം, പൗരാവകാശ സംരക്ഷണം, മൈക്രോ ഫിനാൻസിംഗ്, വനിതാ ശാക്തീകരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പദ്ധതി ശ്രദ്ധയൂന്നുന്നു. 2016-നു കീഴിൽ നിലവിൽ രാജ്യത്തുടനീളം ഇരുനൂറോളം പദ്ധതികൾ വിവിധ മേഖലകളിലായി നടന്നുവരുന്നു.[5]
സർക്കാർ പിന്തുണ
തിരുത്തുകവിഷൻ 2016 ന്റെ ഭാഗമായി നടപ്പാക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് നടപ്പാക്കുന്ന പദ്ധതികളുമായി ദൽഹി സർക്കാർ യോജിച്ച് പ്രവർത്തിക്കും. ആതുരശുശ്രൂഷ രംഗത്തും മാനവ വിഭവശേഷി വികസനത്തിനും ‘വിഷനു’മായി ചേർന്ന് സംയുക്ത സംരംഭത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചിട്ടുണ്ട്[6]. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനു കീഴിലുള്ള വിഷൻ 2016 പദ്ധതിക്ക് എല്ലാവിധ സഹായവും നൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു[7].
പ്രവർത്തനങ്ങൾ
തിരുത്തുകവിദ്യാഭ്യാസം
തിരുത്തുക1.4 കോടി രൂപ ചെലവഴിച്ച് 1319 സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു, 55 ലക്ഷം രൂപ ചെലവിട്ട് 11000 സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു. 77 ലക്ഷം രൂപ വിദ്യാഭ്യാസ സഹായമായി നൽകി. 27 െ്രെപമറി സ്‌കൂളുകൾ സ്ഥാപിച്ചു. 7 പുതിയ തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ സ്ഥാപിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ച് യു.പിയിലെ 500 വിദ്യാർഥികൾക്ക് നൽകിയതടക്കം മൊത്തം 1750 വിദ്യാർഥികൾക്ക് അക്കാദമിക് എക്‌സലൻസ് അവാർഡ് നൽകി. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ മികച്ച വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു.[8]
ആരോഗ്യം
തിരുത്തുകന്യൂദൽഹിയിൽ 13 കോടി രൂപ ചെലവിൽ അൽശിഫ മൾട്ടി സ്‌പെഷ്യൽ ആശുപത്രി നിർമിച്ചു.മുഖ്യമന്ത്രി ക്ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. [9]
നിയമസഹായം
തിരുത്തുകവിവിധ കേസുകളിൽ അന്യായമായി പ്രതിചേർക്കപ്പെട്ട ആയിരങ്ങൾക്ക് നിയമ സഹായം നൽകി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിചാരണ കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ ഫയൽ ചെയ്തു.
സേവനം-പുനരധിവാസം
തിരുത്തുക4438 വിവാഹങ്ങൾക്ക് സഹായം നൽകി. 4.15 കോടി ചെലവിൽ 1418 വീടുകൾ നിർമിച്ചു നൽകി. കുടിവെള്ള സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി 80 ഹാന്റ് പമ്പുകളും 15 കുഴൽ കിണറുകളും നൽകി. 360 സൈക്കിൾ റിക്ഷകളും 84 തയ്യൽയന്ത്രങ്ങളും വിതരണം ചെയ്തു.[10]
പലിശരഹിത സംരംഭങ്ങൾ
തിരുത്തുകവിഷൻ 2016 ലൂടെ രാജ്യത്തുടനീളം 500 പലിശ രഹിത വായ്പാ സംഘങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
സമൂഹവിവാഹം
തിരുത്തുകബംഗാളിലെ മാൾഡ ജില്ലയിൽ വിഷൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹചടങ്ങിൽ ദരിദ്രരായ 124 വധൂവരന്മാർ വിവാഹിതരായി. സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്രയാണ് പങ്കെുടുത്തു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു.ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലും ഉടൻ സമൂഹ വിവാഹ ചടങ്ങ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒറ്റനോട്ടത്തിൽ
തിരുത്തുകആദ്യ അഞ്ച് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ചുരുക്കത്തിൽ[11] :
- വിവിധ സംസ്ഥാനങ്ങളിലായി 36 സ്കൂളുകൾ
- ഉന്നത വിദ്യാഭ്യാസ രംഗത്ത് 1319 സ്കോളർഷിപ്പുകൾ
- മൂന്ന് സംസ്ഥാനങ്ങളിൽ ഗൈഡൻസ് സെന്റർ
- രണ്ട് സംസ്ഥാനങ്ങളിൽ സ്റ്റുഡന്റ് ഹോസ്റ്റൽ
- 390 അനാഥരെ ദത്തെടുത്തു
- ഒരു അനാഥാലയം സ്ഥാപിച്ചു.
- ഒരു മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ
- 688 മെഡിക്കൽ ക്യാമ്പുകൾ
- 650 സമൂഹ വിവാഹങ്ങൾ
- 3 മൊബൈൽ മെഡിക്കൽ യൂണിറ്റ്
- 2 ഡയഗ്നോസ്റ്റിക് സെന്റർ
- ശൈത്യകാലത്ത് 12,857 പേർക്ക് കമ്പിളി വിതരണം
- 150 ഭവന നിർമ്മാണ പദ്ധതികൾ
- 150 വസ്ത്രബാങ്കുകൾ
- 8.6 കോടി ദുരിതാശ്വാസ പ്രവർത്തനം
- 4.6 ലക്ഷം ഗുണഭോക്താക്കൾ
ഭാവി പദ്ധതികൾ
തിരുത്തുകഹരിയാനയിൽ ഒരു സർവകലാശാലയും ദൽഹി, ഗുവാഹത്തി, ഹൗറ, ജംഷഡ്പൂർ എന്നിവിടങ്ങളിൽ 27 കോടി രൂപ ചെലവിൽ സ്‌കോളർ സ്‌കൂളുകളും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.[12]
അധികവിവരങ്ങൾ
തിരുത്തുക- Vision 2016 Human Welfare Trust Archived 2012-01-24 at the Wayback Machine.
- TSUNAMI UPDATE FROM THE TAMIL NADU INDIA Archived 2012-03-03 at the Wayback Machine.
- Gujarat’s Islamic Movement: IslamOnline Exclusive Interview Archived 2011-02-17 at the Wayback Machine.
- Govt Urged to Do More to Win Kashmiri Hearts Archived 2012-03-02 at the Wayback Machine.
- Govt Urged to Do More to Win Kashmiri Hearts Archived 2012-03-02 at the Wayback Machine.
- Local Community's Support for Post-Tsunami Recovery Efforts in an Agrarian Village and a Tourist Destination: A Comparative Analysis - Babu P. George University of Southern Mississippi - College of Business - Community Development Journal, Vol. 43, No. 4, pp. 444-458, 2008
- Tamil Nadu Jamaat Constructs Houses for Tsunami Victims Archived 2011-09-29 at the Wayback Machine.
- Educational awakening campaign - The Hindu Hyderabad Jun 11 2009 Archived 2009-06-14 at the Wayback Machine.
- Jamaat-e-Islami to take up campaign for human rights - The Hindu - Andhra Pradesh - Friday, Dec 03, 2004 Archived 2005-02-04 at the Wayback Machine.
- In Vijayawada Today - Jamaat-e-Islami Hind: National Human Rights Campaign, women's wing public meeting Archived 2005-01-17 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "An action plan to 'emancipate' Indian Muslims - Thainindian.com August 6th, 2008". Archived from the original on 2012-10-08. Retrieved 2011-11-22.
- ↑ "JI Hind unveils vision 2016 for Indian Muslims - The Nation 3 Aug 2009". Archived from the original on 2012-02-07. Retrieved 2011-11-22.
- ↑ http://www.thepeninsulaqatar.com/Display_news.asp?section=local_news&month=october2008&file=local_news200810201756.xml Indian Muslim team seeks support for development Web posted at: 10/20/2008 Source ::: The Peninsula
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2011-11-21.
- ↑ കേരളഭൂഷണം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-23. Retrieved 2011-11-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-02. Retrieved 2012-01-31.
- ↑ http://www.doolnews.com/vision-2016-scholarships-awarded-444.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-24. Retrieved 2011-11-21.
- ↑ മാനവസ്‌നേഹത്തിന്റെ ഉൾക്കണ്ണുമായി 'വിഷൻ 2016'
- ↑ http://www.jihkerala.org/news/news.php?nid=2573[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വിഷൻ 2016 പാവപ്പെട്ടവരിൽ പ്രത്യാശ ഉണർത്തിയ പദ്ധതി[പ്രവർത്തിക്കാത്ത കണ്ണി]