ഹോർമുസാൻ (മധ്യ പേർഷ്യൻ: ഹോർമസ്ദാൻ, പുതിയ പേർഷ്യൻ: هرمزان) ഖുസെസ്ഥാനിലെ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഒരു പേർഷ്യൻ പ്രഭുവും, അൽ-ഖ്വാദിസിയ യുദ്ധത്തിലെ സസാനിയൻ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളുമായിരുന്നു. 642-ൽ ഷുഷ്താറിന്റെ പതനത്തിനുശേഷം അദ്ദേഹത്തെ മുസ്ലീങ്ങൾ തടവിലാക്കി. രണ്ട് വർഷത്തിന് ശേഷം, റാഷിദൂൻ ഖലീഫ ഉമറിന്റെ കൊലപാതകം അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുകയും മരിച്ച ഖലീഫയുടെ മകൻ ഉബൈദ്-അല്ലാഹ് അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

ഹോർമുസാൻ
Hormuzan being brought before caliph Umar, who is found sleeping soundly in the shadow of a palm tree.
ജനനംMihragan-kadag, Media, Sasanian Empire
മരണം644
Medina, Rashidun Caliphate
ദേശീയത Sasanian Empire
വിഭാഗംSasanian army
പദവിShahrdar (governor)

ആദ്യകാലജീവിതം തിരുത്തുക

മെഡിയയിലെ[1] ഒരു ജില്ലയായ മിഹ്‌റഗാൻ-കഡാഗിൽ നിന്നുള്ള ഒരു സമ്പന്ന പ്രഭുവായിരുന്ന ഹോർമുസാൻ കൂടാതെ സസാനിയൻ സാമ്രാജ്യത്തിലെ ഏഴ് പാർത്തിയൻ വംശങ്ങളിൽ ഒന്നിൽ ഉൾപ്പെട്ട വ്യക്തിയുമായിരുന്നു. സൂസയുടെ ഗവർണറായിരുന്ന ഷഹ്രിയാർ അദ്ദേഹത്തിൻറെ സഹോദരനായിരുന്നു.[2] ചില സ്രോതസ്സുകൾ പ്രകാരം, ഹോർമുസാൻ ഖൊസ്രോ രണ്ടാമന്റെ (r. 590-628) സഹോദരീഭർത്താവും കവാദ് II (r. 628) ന്റെ[3] മാതൃസഹോദരനുമായിരുന്ന് കാണുന്നു. എന്നാൽ ഇറാനിയൻ വംശജയല്ലാതിരുന്ന കവാദിന്റെ മാതാവ് മരിയ എന്ന ബൈസന്റൈൻ രാജകുമാരിയായിരുന്നതിനാൽ ഇത് മിക്കവാറും തെറ്റാണെന്ന് കാണാം.[4] ചരിത്രകാരിയായ പൗർഷാരിയാറ്റിയുടെ അഭിപ്രായത്തിൽ, ഹോർമുസാൻറെ ഉത്ഭവം പാർത്തിയൻ കുടുംബത്തിന് പകരം പേർഷ്യൻ കുടുംബത്തിൽ നിന്നാകാം.[4] ഉത്ഭവത്തെക്കുറിച്ചുള്ള തർക്കം മാറ്റി നിറുത്തിയാൽ, 628-ൽ ആദ്യമായി പരാമർശിക്കപ്പെടുന്ന പാർസിഗ് (പേർഷ്യൻ) വിഭാഗത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം സാസാനിയൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നതായും അറിയപ്പെടുന്നു. തന്റെ കുടുംബത്തിൻറെ സ്വാധീന മേഖലയും ജന്മസ്ഥലവുമായ മിഹ്‌റഗാൻ-കഡാഗും, കൂടാതെ സസാനിയൻ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നായ ഖുസെസ്ഥാനും മുഴുവനായും അദ്ദേഹം നിയന്ത്രിച്ചിരുന്നു.[3]

അവലംബം തിരുത്തുക

  1. Pourshariati 2008, പുറം. 240.
  2. Zakeri 1995, പുറം. 114.
  3. 3.0 3.1 Shahbazi 2004, പുറങ്ങൾ. 460–461.
  4. 4.0 4.1 Pourshariati 2008, പുറം. 236.
"https://ml.wikipedia.org/w/index.php?title=ഹോർമുസാൻ&oldid=3912753" എന്ന താളിൽനിന്ന് ശേഖരിച്ചത്