പ്രായം വർദ്ധിച്ച് അവശനിലയിയായതും ചികിത്സ ചെയ്താലും മാറാത്ത രോഗമുള്ളതുമായ മനുഷ്യർ മരണത്തെ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ പരിചരിക്കുന്ന സ്ഥാപനമാണ് ഹോസ്പീസ്. വേദന അനുഭവിക്കുന്ന മനുഷ്യർക്ക് മരിക്കുന്നതുവരെ ആശ്വാസം നൽകി അവരെ പരിചരിക്കുകയാണ് ഇവിടെനിന്നും ചെയ്യുന്നത്. ജീവിതത്തിന്റെ അവസാനനാളുകളിൽ മാനസികപ്രയാസങ്ങൾ ഒഴിവാക്കാനും ശാരീരിക വേദനകൾ മറന്ന്, മരിക്കാനും ഈ സ്ഥാപനത്തിലെ പരിചരണം കൊണ്ട് കഴിയുന്നു. സാന്ത്വനചികിത്സയുടെ ഭാഗമായി പാലിയേറ്റീവ് സ്ഥാപനത്തോടൊപ്പമാണ് പലയിടത്തും ഹോസ്പീസ് പ്രവർത്തിക്കുന്നത്.

സെന്റ് ക്രിസ്റ്റഫർ ഹോസ്പീസ്

മനുഷ്യന്റെ അവസാന നാളുകളിൽ പരിചരണം നൽകുക എന്ന ആശയം പതിനൊന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയെങ്കിലും പതിനേഴാം നൂറ്റാണ്ടിലാണ് പ്രവർത്തനത്തിൽ വന്നത്. യുദ്ധത്തിൽ മുറിവേറ്റവരെയും തീർത്ഥാടകരെയും പരിചരിക്കാനായിരുന്നു ആദ്യം തുടങ്ങിയത്. ആധുനിക രീതിയിലുള്ള ഹോസ്പീസ് സ്ഥാപിച്ചത് 1950ൽ Cicely Saunders എന്ന വ്യക്തിയാണ്. തുടർന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും അനേകം ഹോസ്പീസ് സ്ഥാപിക്കാൻ തുടങ്ങി. ഫ്രാൻസ്, പോളണ്ട്, ജപ്പാൻ, ഇസ്രയേൽ, ചൈന, തായ്‌വാൻ ഹോങ്‌കോങ്ങ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഹോസ്പീസ് സ്ഥാപിച്ചിട്ടുണ്ട്. [1]

1986ൽ മുംബെയിൽ സ്ഥാപിച്ച ‘ശാന്തി അവെദ്ന ആശ്രമം’ ഇന്ത്യയിലെ ആദ്യത്തെ ഹോസ്പീസ് ആയി അറിയപ്പെടുന്നു. ഇപ്പോൾ ഇന്ത്യയിലെ വൻ‌നഗരങ്ങളിലെല്ലാം ഹോസ്പീസ് ഉണ്ട്.

ആശുപത്രിയിൽ നിന്നും വീട്ടിൽ നിന്നും ലഭിക്കുന്ന പരിചരണമാണ് ഹോസ്പീസിൽ പ്രവേശിക്കപ്പെടുന്ന വ്യക്തിക്ക് ലഭിക്കുന്നത്. പ്രായം കൊണ്ടും രോഗം കൊണ്ടും അവശരായ വ്യക്തിയുടെ അവസാനദിവസങ്ങളിൽ സ്വന്തം വീട്ടിൽ കഴിയുന്നതിനു പകരം ആശുപത്രി പരിചരണം കൂടി ഇവിടെനിന്നും ലഭിക്കുന്നു. മാസങ്ങൾക്കുള്ളിൽ മരണം പ്രതീക്ഷിക്കുന്ന വ്യക്തികളെയാണ് ഹോസ്പീസുകളിൽ പ്രവേശിപ്പിക്കുന്നത്. അതിനാൽ വ്യക്തിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സഹകരണം ഹോസ്പീസിലെ ജീവനക്കാർക്ക് ആവശ്യമാണ്.

  1. 1965ൽ സിസിലി സോണ്ടേഴ്‌സിന്റെ ഇംഗ്ലണ്ടിലുള്ള ഹോസ്പീസ് സന്ദർശിച്ച റവ. ജെ. ഡി. സോളമൻ കേരളത്തിലെ സാന്ത്വനചികിത്സാ രംഗത്തെ വഴികാട്ടികളിൽ ഒരാളായിരുന്നു.
"https://ml.wikipedia.org/w/index.php?title=ഹോസ്പീസ്&oldid=3139649" എന്ന താളിൽനിന്ന് ശേഖരിച്ചത്