ഹോവാഡ് ജേകബ്സൺ
പ്രസിദ്ധ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ഹോവാഡ് ജേകബ്സൺ (Howard Jacobson) 1942 ആഗസ്റ്റ് 25നു ബ്രിട്ടനിൽ ജനിച്ചു. ബ്രിട്ടനിലെ ജൂത വംശ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഹാസ്യ നോവലുകൾ സൃഷ്ട്ടിച്ചു ശ്രദ്ധേയനായി. അദ്ദേഹം രചിച്ച ""ദി ഫിങ്ക്ലർ ക്വസ്ട്യൻ ""( The Finkler Question ) എന്ന ഹാസ്യ നോവലിനാണ് 2010 ലെ ""മാൻ ബുക്കേർ"" സമ്മാനമായ 50,000 പവൻ ലഭിച്ചത് . ഈ നോവൽ പുരുഷ സഹൃദത്തി ന്റെ കഥയാണ്. നമ്മുടെ സുഹൃത്തുക്കളെത്തന്നെ നമുക്ക് എപ്പോഴും ഇഷ്ടപ്പെടാൻ കഴിയാതെ വരുന്ന സമസ്യയാണ് ഇവിടെ ചുരുളഴിക്കപ്പെടുന്നതെന്നാണ് വിധി നിർണയ സമിതി വിലയിരുത്തിയത്. . കണ്ണീരിൽ ചിരി വിരിയിക്കുന്ന രചനാസിദ്ധിക്ക് ഉടമയായ ജേകബ്സൺ കൃതഹസ്തനായ നോവലിസ്റ്റും സാഹിത്യ വിമർശകനുമാണ്. സമ്മാനത്തിന്റെ 42 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വിനോദ നോവൽ തെരഞ്ഞെടുക്കപ്പെടുന്നത്.
ഹോവാഡ് ജേകബ്സൺ | |
---|---|
തൊഴിൽ | novelist, columnist, broadcaster |
ദേശീയത | British |
Period | 1983–present |
Genre | biographical |
വിഷയം | Jewishness, Humour |
അവാർഡുകൾ | Man Booker Prize (2010) |
അവലംബം
തിരുത്തുക- മലയാള മനോരമ , 2010 ഒക്ടോബർ 14 .