കുതിരശക്തി

(ഹോഴ്സ് പവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പവറിന്റെ ഒരു യൂണിറ്റ്. 746 വാട്ട് ആണ് ഒരു കുതിരശക്തി അഥവാ ഹോഴ്സ് പവർ. വളരെ വ്യാപകമായി ഉപയോഗിച്ചിരുന്ന ഏകകമാണ്. ജയിംസ് വാട്ട് ആണ് പവറിനായി കുതിരശക്തി എന്ന ആശയം ആവിഷ്കരിച്ചത്. ആവിയന്ത്രങ്ങളുടെ പവർ ഈ ഏകകത്തിലായിരുന്നു പറഞ്ഞിരുന്നത്. വിവിധ ജോലികൾക്കായി കുതിരകളെ ഉപയോഗിച്ചിരുന്ന കാലത്താണ് ഈ യൂണിറ്റിന്റെ പിറവി. ഒരു കുതിരയ്ക്കു നൽകാവുന്ന ഏകദേശ പവറിനു തുല്യമായിട്ടാണ് യൂണിറ്റ് രൂപീകരിച്ചത്.ഒരു കുതിരക്ക് സെക്കൻഡിൽ 550 പൗണ്ട് അഥവാ 250 കിലോഗ്രാം ഭാരം ഒരു സെക്കൻഡിൽ ഒരടി ചലിപ്പിക്കാനുള്ള ശക്തിയുണ്ട്.ഇത്തരത്തിൽ 250 കിലോഗ്രാം ഭാരത്തെ ഒരു സെക്കന്റ് കൊണ്ട് ഒരടി ഉയർത്താൻ അഥവാ ചലിപ്പിക്കാനാവശ്യമായ ശക്തിയെ ജയിംസ് വാട്ട് ഒരു കുതിര ശക്തി എന്ന് വിളിച്ചു. ഇലക്ട്രിക്ക് മോട്ടോറുകളിൽ പവർ പറയുമ്പോൾ വാട്ട്സിനോടൊപ്പം ഇന്നും ഹോഴ്സ് പവർ കൂടി രേഖപ്പെടുത്താറുണ്ട്. വ്യത്യസ്ത നിർവ്വചനങ്ങൾ കുതിരശക്തിക്ക് ഉപയോഗിക്കാറുണ്ട്. [1]

One mechanical horsepower lifts 550 pounds by 1 foot in 1 second.
  1. Stevenson, R. D.; Wassersug, R. J. (1993). "Horsepower from a horse". Nature. 364 (6434): 195. doi:10.1038/364195a0.
"https://ml.wikipedia.org/w/index.php?title=കുതിരശക്തി&oldid=3717025" എന്ന താളിൽനിന്ന് ശേഖരിച്ചത്