ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈ സ്കൂൾ, ചെമ്പുക്കാവ്
തൃശ്ശൂർ നഗരത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈ സ്കൂൾ, ചെമ്പുക്കാവ്.[1] 1939-ൽ തിരുകുടുംബ സന്യാസിനീ സമുഹമാണ് ഈ വിദ്യാലയത്തിന് തുടക്കംക്കുറിച്ചത്.
തരം | ഹയർ സെക്കന്ററി, പെൺകുട്ടികൾ |
---|---|
സ്ഥാപിതം | 1939, തിരുകുടുംബ സന്യാസിനീ സമുഹം |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
ക്യാമ്പസ് | തൃശ്ശൂർ നഗരം |
ചരിത്രം
തിരുത്തുക'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക്' എന്ന ലക്ഷ്യത്തോടെ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെയും വിതയത്തിൽ പിതാവിന്റേയും നേതൃത്ത്വത്തിൽ തിരുകുടുംബ സന്യാസിനീ സമുഹം തുടക്കം കുറിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. 1945-ൽ മോൺ. എടക്കളത്തൂർ മത്തായിയച്ചൻ പണിതീർത്ത ഇരുനില കെട്ടിടത്തിലായിരുന്നു ആദ്യ കാല പ്രവർത്തനങ്ങൾ. സി.ബർണാർ ദീത്തയായിരുന്നു പ്രഥമ പ്രധാനാധ്യാപികൻ.
ഭൗതികസൗകര്യങ്ങൾ
തിരുത്തുകമൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[2]
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തിരുത്തുകതിരുകുടുംബ സന്യാസിനീ സമുഹം ആണ് ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ഹോളിഫാമിലി ഹൈ സ്‌കൂളിൽ ഓണം ആഘോഷിച്ചു". Archived from the original on 2019-12-21. Retrieved 2017-09-15.
- ↑ "Holy Family Convent Girls Higher Secondary School". Archived from the original on 2017-08-17. Retrieved 2017-09-15.
- ↑ "തമിഴ് മല്ലിക".[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2018-05-25 at the Wayback Machine.